ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം: 5 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു

By Web TeamFirst Published Jul 12, 2021, 3:37 PM IST
Highlights

കൊലപാതകശ്രമം, കവർച്ച, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പുനലൂർ പാസഞ്ചറിൽ വെച്ചാണ് മുളംതുരുത്തി സ്വദേശിനിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്.

തിരുവനന്തപുരം: മുളന്തുരിത്തിയിൽ ഓടുന്ന തീവണ്ടിയിൽ വെച്ച് യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ റെയിൽവേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആകെ അഞ്ച് പ്രതികളുള്ള കേസിൽ ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയായ ബാബുക്കുട്ടനാണ് ഒന്നാം പ്രതി. 

യുവതിയുടെ സ്വർണ്ണാഭരണങ്ങൾ വിൽക്കാനും ബാബുകുട്ടനെ ഒളിവിൽ കഴിയാനും സഹായിച്ച പ്രദീപ്, മുത്തു, സുരേഷ്, അച്ചു എന്നിവരാണ് മറ്റ് പ്രതികൾ. കൊലപാതകശ്രമം, കവർച്ച, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവം; പ്രതി പിടിയിൽ

പുനലൂർ പാസഞ്ചറിൽ വെച്ചാണ് മുളംതുരുത്തി സ്വദേശിനിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!