
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറായി. കേസിൽ ഉൾപ്പെട്ട 28 പ്രതികളിൽ 27 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. തയ്യാറാക്കിയ കുറ്റപത്രം ഉടൻ തന്നെ തുടർ നിയമോപദേശത്തിനായി സമർപ്പിക്കും. സംഭവത്തിനുശേഷം ഒളിവിൽ കഴിയുന്നതും ഇതുവരെ പിടികൂടാൻ സാധിക്കാത്തതുമായ സിപിഎം പ്രവർത്തകൻ പാളയം സന്തോഷിനെ തൽക്കാലം ഒഴിവാക്കിയാണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് രണ്ടാം കുറ്റപത്രം വേറെയായി സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കളെ ഇതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ല. വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ റെയ്ഡിനായി എത്തിയ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വാഹനങ്ങൾ തടഞ്ഞുനിർത്തി ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam