കൊരട്ടിയിൽ പെരുവഴിയിലായ ദമ്പതികളെ ഏറ്റെടുക്കാൻ ജീവകാരുണ്യ സംഘടന; വീട് നിർമ്മിച്ചു നൽകും

Published : Dec 21, 2022, 04:32 PM ISTUpdated : Dec 21, 2022, 04:34 PM IST
കൊരട്ടിയിൽ പെരുവഴിയിലായ ദമ്പതികളെ ഏറ്റെടുക്കാൻ ജീവകാരുണ്യ സംഘടന; വീട് നിർമ്മിച്ചു നൽകും

Synopsis

ഫിലോക്കാലിയ ഫൗണ്ടേഷനാണ് വീട് വച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തത്. മൂന്നു മാസത്തിനകം വീടൊരുക്കും. അടുത്ത മാസം ആദ്യം തറക്കല്ലിടുമെന്നും ജീവകാരുണ്യ സംഘടന അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. 

തൃശ്ശൂർ: കൊരട്ടിയിലെ വൃദ്ധ ദമ്പതികളെ ഏറ്റെടുക്കാൻ ജീവകാരുണ്യ സംഘടന.  ഫിലോക്കാലിയ ഫൗണ്ടേഷനാണ് വീട് വച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തത്. മൂന്നു മാസത്തിനകം വീടൊരുക്കും. അടുത്ത മാസം ആദ്യം തറക്കല്ലിടുമെന്നും ജീവകാരുണ്യ സംഘടന അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. 

വാടക കൊടുക്കാനില്ലാതെ പെരുവഴിയിലായ വൃദ്ധദമ്പതികളുടെ വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.  ഇവർക്ക് താമസിക്കാൻ വീടൊരുക്കുമെന്ന് കൊരട്ടി പഞ്ചായത്തും പ്രഖ്യാപിച്ചിരുന്നു. കൊരട്ടി സ്വദേശികളായ ജോർജ് , മേരി ദമ്പതികളാണ് പെരുവഴിയിലായത്. വാടക വീട്ടിൽ നിന്ന് ഇറക്കിവിട്ടതിനെത്തുടർന്നാണ് ഇവർ ദുരിതത്തിലായത്. മറ്റൊരു വീട് കിട്ടിയശേഷം മാറാമെന്ന് ഉറപ്പ്  നൽകിയെങ്കിലും വീട്ടുടമ സമ്മതിച്ചില്ല. വീട്ടുസാധനങ്ങൾ പുറത്ത് കൂട്ടിയിട്ടു. ഈ സാഹചര്യത്തിലാണ് ദമ്പതികളുടെ പ്രശ്നത്തിൽ കൊരട്ടി പഞ്ചായത്ത് ഇടപെട്ടത്. ചാലക്കുടിയിൽ വാടക വീടൊരുക്കുമെന്നാണ് പഞ്ചായത്ത് അറിയിച്ചിരുന്നത്. പ്രതിമാസം 1500 രൂപാ വീതം നൽകാമെന്നും കൊരട്ടി പഞ്ചായത്ത് മെമ്പർമാർ അറിയിച്ചിരുന്നു. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ കെ ആർ സുമേഷ് 1000 രൂപയും പഞ്ചായത്ത് അംഗം സത്യൻ 500 രൂപയും പ്രതിമാസം നൽകുമെന്നാണ് വിവരം. 

Read Also: താമരശ്ശേരി ചുരത്തില്‍ ഗാതാഗത നിയന്ത്രണം; രാത്രിയില്‍ ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്