സിപിഎം നേതാക്കൾക്കെതിരെ ഒളിയമ്പുമായി മുൻ എംഎൽഎ സുജിത്ത് വിജയൻപിള്ള; തെരഞ്ഞെടുപ്പ് പരാജയം, ‘ചില നേതാക്കൾ ഉദാസീനരായിരുന്നു’

Published : Jul 07, 2026, 11:49 AM IST
Dr Sujith vijayan pillai

Synopsis

മുൻനിര നേതാക്കളിൽ ചിലരെങ്കിലും ഉദാസീനരായപ്പോഴും ചങ്കുറപ്പോടെ ഒരു തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും രാപകലില്ലാതെ ചെയ്തുതീർത്തു ശ്യാമെന്നാണ് സുജിത്ത് കുറിച്ചത്.  പരാജയത്തിന് പിന്നാലെ താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നു വിടവാങ്ങുകയാണെന്ന് സുജിത്ത് വ്യക്തമാക്കിയിരുന്നു.

കൊല്ലം: നിയമസഭാ തെര‍ഞ്ഞെടുപ്പിൽ ചവറയിൽ താൻ നേരിട്ട പരാജയത്തിൽ സിപിഎം നേതാക്കളെ വെട്ടിലാക്കി മുൻ എംഎൽഎ ഡോ. സുജിത് വിജയൻ പിള്ള. സി.പി.എം. നേതാക്കളെ സംശയമുനയിൽ നിർത്തുന്ന വിമർശനവുമായി പാർട്ടി സ്വതന്ത്ര എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വിമ‍ർശനം. താൻ പരാജയപ്പെട്ട കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില മുൻനിര നേതാക്കൾ ഉദാസീനരായിരുന്നെന്ന് സുജിത്ത് സാമൂഹികമാധ്യമത്തിൽ കുറിച്ചു. സ്ഥാനമൊഴിഞ്ഞ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ശ്യാം മോഹന് അഭിവാദ്യമർപ്പിച്ചു തയ്യാറാക്കിയ കുറിപ്പിലാണ് ചില നേതാക്കളെ സംശയമുനയിൽ നിർത്തുന്നത്.

'മറ്റുള്ളവർക്കുകൂടി അവസരം നൽകുകയെന്ന ശ്യാം മോഹന്റെ ത്യാഗത്തെ പുകഴ്ത്തുന്നതിനൊപ്പം, മറ്റ് നേതാക്കൾക്ക് ഇല്ലാതെപോകുന്ന മനോഭാവമാണിതെന്ന് സുജിത് പറയുന്നു. മുൻനിര നേതാക്കളിൽ ചിലരെങ്കിലും ഉദാസീനരായപ്പോഴും ചങ്കുറപ്പോടെ ഒരു തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും രാപകലില്ലാതെ ചെയ്തുതീർത്തു ശ്യാമെന്നാണ് സുജിത്ത് കുറിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നു വിടവാങ്ങുകയാണെന്ന് സുജിത്ത് വ്യക്തമാക്കിയിരുന്നു.

കുറിപ്പിന്‍റെ പൂർണ്ണരൂപം

'സ. ശ്യാം മോഹൻ ഡിവൈഎഫ്ഐ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. മറ്റുള്ളവർക്ക് കൂടി അവസരം നൽകുക എന്ന ത്യാഗനിർഭരമായ തീരുമാനം, മറ്റ് നേതാക്കൾക്ക് ഇല്ലാതെ പോകുന്നത്. സ. ശ്യാം മോഹന്റെ അർപ്പണ മനോഭാവവും വിശ്രമരഹിതവുമായ പ്രവർത്തനവും ഇലക്ഷൻ തന്ത്രങ്ങളും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഞാൻ നേരിട്ടറിഞ്ഞതാണ്. മുൻനിര നേതാക്കളിൽ ചിലരെങ്കിലും ഉദാസീനരായപ്പോഴും ചങ്കുറപ്പോടെ ഒരു തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും രാപകലില്ലാതെ ചെയ്തുതീർത്തു - ആരെയും ബോധ്യപ്പെടുത്താൻ ശ്രമിക്കാതെ-അത് പ്രസ്ഥാനത്തിനോടുള്ള കൂറാണ്. ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റിന് അനിവാര്യമായതും. ശ്യാം മോഹൻ അങ്ങനെയാണ്. നാട്ടിൽ പോലും നേതാവിന്റെ ഉടയാടകൾ ഇല്ലാത്ത സൗമ്യൻ. അടങ്ങി ഒതുങ്ങിപ്പോകുന്ന സഖാവ്. ഡിവൈഎഫ്ഐ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും ഭാവിയിൽ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങൾ ലഭിക്കട്ടെ. "നമ്മുടെ നാട്ടിൽനിന്ന് പറന്നുയരാൻ കഴിയുന്ന നേതാവാകട്ടെ. ഒരിക്കലും കണ്ടിട്ടില്ല'

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുട്ടമ്പുഴയിൽ ആന കിണറ്റിൽ വീണ സംഭവം; ആനയെ കാട്ടിലേക്ക് തന്നെ വിടും, ആരോ​ഗ്യനില തൃപ്തികരമെന്ന് ഡിഎഫ്ഒ, കോട‌നാട്ടേയ്ക്ക് കൊണ്ടുപോകണമെന്ന് നാട്ടുകാർ
വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ; ആളുകൾ കുടുങ്ങിയതായി സംശയം, എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേക്ക്