ആറ് വര്‍ഷം കാത്തു, ഒടുവില്‍ പരാതി; വനിതാ എഎസ്ഐ വഞ്ചിക്കാന്‍ ശ്രമിച്ചത് സുഹൃത്തിനെ

Published : Apr 28, 2023, 09:21 AM ISTUpdated : Apr 28, 2023, 09:38 AM IST
ആറ് വര്‍ഷം കാത്തു, ഒടുവില്‍ പരാതി; വനിതാ എഎസ്ഐ വഞ്ചിക്കാന്‍ ശ്രമിച്ചത് സുഹൃത്തിനെ

Synopsis

93 പവൻ സ്വർണ്ണവും അധികമായി 3 ലക്ഷം രൂപയും ഒരു വർഷത്തിനുള്ളിൽ തിരികെ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് 2017 ൽ പഴയന്നൂർ സ്വദേശിയിൽ നിന്നും സ്വർണ്ണവും പണവും തട്ടിയത്. 

പാലക്കാട്: ഒറ്റപ്പാലം, പഴയന്നൂർ സ്വദേശികളിൽ നിന്നും 93 പവന്‍ സ്വര്‍ണവും 9 ലക്ഷം രൂപയും തട്ടിയ കേസിൽ വനിത എഎസ്ഐ അറസ്റ്റിൽ. ആറ് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ എഎസ്ഐ ആര്യശ്രീയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.  സുഹൃത്തില്‍ നിന്നാണ് ആര്യശ്രീ സ്വര്‍ണവും പണവും തട്ടിയത്.

93 പവൻ സ്വർണ്ണവും അധികമായി 3 ലക്ഷം രൂപയും ഒരു വർഷത്തിനുള്ളിൽ തിരികെ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് 2017 ൽ പഴയന്നൂർ സ്വദേശിയിൽ നിന്നും സ്വർണ്ണവും പണവും തട്ടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫീസർ എം സുജിത്ത്  ആര്യശ്രീയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ആര്യശ്രീ റിമാന്‍റിലാണ്. എഎസ്ഐയെ അന്വേഷണ വിധേയമായി മലപ്പുറം എസ് പി സസ്പെൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു