'ലൈഫില്‍ 2,40,000 വീടുകൾ,കോവളം - ബേക്കൽ ജലപാത'; സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

By Web TeamFirst Published Dec 3, 2020, 5:51 PM IST
Highlights

ഐടി മേഖലയിൽ 30000 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. നിക്ഷേപ സൗഹൃദ സംസ്ഥാനമാകാൻ നിയമ ഭേദഗതി കൊണ്ടുവന്നു. 2,40000 വീടുകൾ ലൈഫ് പദ്ധതിയിൽ പൂർത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്‍റെ നേട്ടങ്ങൾ തകർക്കാൻ ശ്രമിക്കുന്നവർ ഉണ്ടെന്നും അവരെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവളം ബേക്കൽ ജലപാത യാഥാർഥ്യമാകുന്നത് എൽഡിഎഫ് ഭരിക്കുന്നത് കൊണ്ടാണ്. ഭരണമികവിന് ഉദാഹരണമാണ് കൊച്ചി ബെംഗളൂര്‍ വ്യവസായ ഇടനാഴി. മലയോര ഹൈവേ ഏറെക്കുറെ പൂര്‍ത്തിയായി. ഇനി തീരദേശ ഹൈവേയും നിർമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കൊച്ചി മെട്രോ വിപുലീകരിച്ചു, വാട്ടർ മെട്രോയും പ്രാവര്‍ത്തികമാകുകയാണ്. ഇന്‍റര്‍നെറ്റ് സൗകര്യം 25 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമാണ്. ഐടി മേഖലയിൽ 30000 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. നിക്ഷേപ സൗഹൃദ സംസ്ഥാനമാകാൻ നിയമ ഭേദഗതി കൊണ്ടുവന്നു. 2,40000 വീടുകൾ ലൈഫ് പദ്ധതിയിൽ പൂർത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതൊക്കെ നടപ്പാക്കുമ്പോൾ കുത്തകകൾക്ക് അലോസരമുണ്ടാകും. അത് സർക്കാർ ഗൗനിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

click me!