'പ്രവാസികളെല്ലാം പ്രാഞ്ചിയേട്ടൻമാരല്ല':ലോക കേരള സഭയുമായി പ്രതിപക്ഷം സഹകരിക്കണം: മുഖ്യമന്ത്രി

By Web TeamFirst Published Feb 5, 2020, 3:36 PM IST
Highlights

പ്രതിപക്ഷത്തിന്‍റെ പിടിവാശി അവസാനിപ്പിക്കണമെന്നും ലോക കേരളസഭയുമായി പ്രതിപക്ഷം സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

തിരുവനന്തപുരം:  ലോക കേരളസഭയുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ലോക കേരളസഭ ധൂർത്തല്ലെന്നും പ്രവാസികളെല്ലാവരും പ്രാഞ്ചിയേട്ടൻമാരാണെന്ന് കരുതുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 4587 കോടി രൂപ ഇതുവരെ കിഫ്‍ബി വഴി ചിലവഴിച്ചതായും പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടാം ലോക കേരള സഭയിൽ 216 ശുപാർശകൾ വന്നു. പ്രതിപക്ഷത്തിന്‍റെ പിടിവാശി അവസാനിപ്പിക്കണമെന്നും ലോക കേരളസഭയുമായി പ്രതിപക്ഷം സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

പ്രതിപക്ഷത്തിന്‍റെ ബഹിഷ്കരണത്തിന്‍റേയും , ധൂര്‍ത്ത് ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം തുടങ്ങിയത്. പ്രളയ പുനരധിവാസത്തിനുള്ള ലോക് ബാങ്ക് വായ്പ വക മാറ്റിയാണ്  കേരള  സഭ  നടത്തുന്നതെന്നായിരുന്നു പ്രതിപക്ഷനേതാവിന്‍റെ  ആരോപണം. ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് ആരോപിച്ച് കേന്ദ്ര സഹമന്ത്രി വിമുരളീധരനും പരിപാടി ബഹിഷ്ക്കരിച്ചിരുന്നു. 

Read More: ലോക കേരള സഭ: യൂസഫലിക്ക് പിന്നാലെ പ്രതിപക്ഷത്തെ വിമർശിച്ച് റസൂൽ പൂക്കുട്ടിയും രംഗത്ത്...
 

click me!