പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി; എസ്എംഎസ് വഴി നിര്‍ദേശങ്ങള്‍

Published : Mar 30, 2020, 06:45 PM ISTUpdated : Mar 30, 2020, 06:49 PM IST
പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി; എസ്എംഎസ് വഴി നിര്‍ദേശങ്ങള്‍

Synopsis

ജോലി സമയം, ആരോഗ്യം എന്നിവ നിരീക്ഷിക്കുന്നതിനും , മാസ്‍ക്കുകള്‍, കയ്യുറകള്‍ എന്നിവ ലഭിച്ചുവെന്നും ഉറപ്പാക്കുന്നതും എഡിജിപിയായിരിക്കുമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സായുധസേനാ എഡിജിപിയെ ഇതിനായി നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വിന്യസിച്ചിരിക്കന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കഠിന സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നതെന്നും മുഖ്യമന്ത്രി പരാമര്‍ശിച്ചു.  

പൊലീസുകാരുടെ ജോലി സമയം, ആരോഗ്യം എന്നിവ നിരീക്ഷിക്കേണ്ടത് എഡിജിപിയായിരിക്കും.കൂടാതെ അവര്‍ക്കാവശ്യമായ മാസ്‍ക്കുകള്‍, കയ്യുറകള്‍ എന്നിവ ലഭിച്ചുവെന്നും എഡിജിപി ഉറപ്പാക്കണം. കൈക്കൊള്ളേണ്ട പരിശോധനാ രീതികളെ സംബന്ധിച്ച് എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ദിവസേന എസ്എംഎസ് വഴി നിര്‍ദേശം നല്‍കും. തൊഴിലാളികള്‍ക്ക് തങ്ങളുടെ ബുദ്ധിമുട്ട് അറിയിക്കാൻ സംസ്ഥാന തലത്തിൽ കൺട്രോൾ റൂം ഒരുക്കും. ജില്ലാ തലത്തിലും ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

PREV
click me!

Recommended Stories

എല്ലാം സിസിടിവി കണ്ടു; കാസർകോട് പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി; എസ്ഐക്ക് കുരുക്ക്
കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം