'ഭരണവിരുദ്ധവികാരം എപ്പോഴും വോട്ടായി മാറണമെന്നില്ല എന്ന പാഠമാണ് ചേലക്കര ഞങ്ങൾക്ക് നൽകിയത്': കെ. മുരളീധരന്‍

Published : Nov 23, 2024, 01:56 PM ISTUpdated : Nov 23, 2024, 06:05 PM IST
'ഭരണവിരുദ്ധവികാരം എപ്പോഴും വോട്ടായി മാറണമെന്നില്ല എന്ന പാഠമാണ് ചേലക്കര ഞങ്ങൾക്ക് നൽകിയത്': കെ. മുരളീധരന്‍

Synopsis

പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഏറ്റവും വലിയ സന്തോഷം മുനിസിപ്പാലിറ്റി തിരിച്ചുപിടിച്ചതാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. 

പാലക്കാട്: പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഏറ്റവും വലിയ സന്തോഷം മുനിസിപ്പാലിറ്റി തിരിച്ചുപിടിച്ചതാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. എൽഡിഫ് പരസ്യം എൽഡിഎഫിനെ സ്നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ചേലക്കരയിലെ തിരിച്ചടി പാർട്ടി ഗൗരവത്തിൽ കാണുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു. 

പാലക്കാടിനേക്കാൾ സിസ്റ്റമാറ്റിക് വർക്ക് നടന്നത് ചേലക്കരയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചേലക്കരയിൽ ഭരണ വിരുദ്ധ വികാരം വോട്ട് ആയില്ലെന്നും ജനങ്ങൾ ഒരു താക്കീത് കൂടി നൽകിയതാണെന്നും മുരളീധരൻ പറഞ്ഞു. സന്ദീപ് വാര്യർ  വരുന്നത് കൊണ്ട് വോട്ട് നഷ്ടപ്പെടുമെന്ന ചിലരുടെ പ്രവചനം തെറ്റിപ്പോയി. സന്ദീപ് വാര്യർ വന്നത് ഭൂരിപക്ഷം അരക്കിട്ട് ഉറപ്പിച്ചെന്നും ഒരാൾ വന്നതിൻ്റെ  ഗുണം ചെയ്തെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'