ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുപ്പ് അധ്യക്ഷനാക്കിയതോടെ ഹിന്ദു വോട്ടുകൾ നഷ്ടമായെന്ന് സോണിയയോട് ചെന്നിത്തല

By Web TeamFirst Published May 29, 2021, 10:58 AM IST
Highlights

ഈ നടപടിയിലൂടെ താൻ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പക്ഷേ ഒരു പരാതിക്കും ഇട കൊടുക്കാതെ ഹൈക്കമാൻഡ് തീരുമാനം അം​ഗീകരിക്കുകയാണ് താൻ ചെയ്തത്. നി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് അയച്ച കത്തിലാണ് രമേശ് ഇക്കാര്യങ്ങൾ പറയുന്നത്. 

ഹൈക്കമാൻഡ് തീരുമാന പ്രകാരമാണ് ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ച് വ‍ർഷം താൻ പ്രവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടു വന്നത്. അദ്ദേഹം പോലും ഈ പദവി ആ​ഗ്രഹിച്ചിരുന്നില്ല. 

ഈ നടപടിയിലൂടെ താൻ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പക്ഷേ ഒരു പരാതിക്കും ഇട കൊടുക്കാതെ ഹൈക്കമാൻഡ് തീരുമാനം അം​ഗീകരിക്കുകയാണ് താൻ ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുന്നതിന് ഹൈക്കമാൻഡിൻ്റെ ഈ നീക്കം കാരണമായെന്നും ചെന്നിത്തലയുടെ കത്തിൽ പറയുന്നുണ്ട്. 

നേരത്തെ സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും തൻ്റെ പരാതികൾ സോണിയ ​ഗാന്ധിയെ അറിയിച്ചിരുന്നു. ​ഗ്രൂപ്പുകളുടെ കാലുവാരൽ ഭയന്നാണ് ഹൈക്കമാൻഡ് അനുവദിച്ചിട്ടും താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കുന്നു. 
 

click me!