അശോക് ചവാൻ സമിതിയോട് മുഖം തിരിച്ച് മുല്ലപ്പള്ളി; ഒന്നും പറയാനില്ലെന്ന് നിലപാട്

By Web TeamFirst Published May 29, 2021, 10:54 AM IST
Highlights

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാൻ തയ്യാറാണെന്ന കാര്യം ഹൈക്കമാന്‍റിനെ അറിയിച്ചിട്ടുണ്ട്. ഇതിലധികം ഒരു സമിതിക്ക് മുന്നിലും ഒന്നും പറയാനില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. 

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയെ കുറിച്ച് പഠിക്കാൻ ഹൈക്കമാന്‍റ്  നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാൻ തയ്യാറാണെന്ന കാര്യം ഹൈക്കമാന്‍റിനെ അറിയിച്ചിട്ടുണ്ട്. ഇതിലധികം ഒരു സമിതിക്ക് മുന്നിലും ഒന്നും പറയാനില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. 

കേരളത്തിലെ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാനെത്തിയ അശോക് ചവാൻ സമിതിക്കെതിരെ എ, ഐ ഗ്രൂപ്പുകൾ നേരത്തെ നിലപാട് എടുത്തിരുന്നു. സമിതിയുടെ പ്രവര്‍ത്തനം വെറും പ്രഹസനമാണെന്നും തോറ്റ സ്ഥാനാർത്ഥികളുടെ പരാതി പോലും സമിതി കേട്ടില്ലെന്നുമാണ് പ്രധാന ആക്ഷേപം. ഇതിന് പിന്നാലെ ഒരു സമിതിക്ക് മുന്നിലേക്കും ഇല്ലെന്ന മുല്ലപ്പള്ളിയുടെ നിലപാട്. 

 

  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!