ശിവൻ കുട്ടി രാജിവയ്ക്കണം, കോടതി കുറ്റവിമുക്തനാക്കിയാൽ വീണ്ടും മന്ത്രിയാവാം: ചെന്നിത്തല

By Web TeamFirst Published Jul 28, 2021, 12:56 PM IST
Highlights

കേസ് ഹൈക്കോടതിയിൽ എത്തിയ ഘട്ടത്തിൽ  തങ്ങൾക്കൊപ്പം നിൽക്കാതിരുന്ന പ്രോസിക്യൂട്ടർ ബീനയെ സ്ഥലം മാറ്റിയാണ് ഈ സർക്കാർ പ്രതികാരം ചെയ്തത്. 

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിൽ സർക്കാരിന് ഇന്നുണ്ടായത് കനത്ത തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല. നാല് വർഷമായി ഈ കേസിൽ ഒരു ജനപ്രതിനിധിയെന്ന നിലയിൽ താൻ നിയമപോരാട്ടം നടത്തി വരികയായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിലെ നാഴികക്കല്ലാണ് ഈ വിധിയെന്നും ചെന്നിത്തല പറഞ്ഞു. 

കേസ് ഹൈക്കോടതിയിൽ എത്തിയ ഘട്ടത്തിൽ  തങ്ങൾക്കൊപ്പം നിൽക്കാതിരുന്ന പ്രോസിക്യൂട്ടർ ബീനയെ സ്ഥലം മാറ്റിയാണ് ഈ സർക്കാർ പ്രതികാരം ചെയ്തത്. കേസ് റദ്ദാക്കാൻ സർക്കാർ മുന്നോട്ട് വച്ച വാദ്ദങ്ങളൊന്നും നിലനിൽക്കില്ലെന്ന് പ്രോസിക്യൂട്ടർ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. 

സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ കേസിൽ വിചാരണ നേരിടുന്ന മന്ത്രി ശിവൻ കുട്ടി രാജിവയ്ക്കണം.  ജനാധിപത്യ മര്യാദ പാലിച്ച് മുഖ്യമന്ത്രി രാജി ആവശ്യപ്പെടാൻ തയ്യാറാവണം. കേസിൽ കുറ്റമുക്തനായാൽ ശിവൻകുട്ടിക്ക് മന്ത്രിസഭയിലേക്ക് തിരിച്ച് വരാമെന്നും ചെന്നിത്തല പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!