പമ്പ മണൽകടത്തിൽ വൻ അഴിമതി നടന്നതായി രമേശ് ചെന്നിത്തല

Published : Aug 15, 2020, 11:23 AM IST
പമ്പ മണൽകടത്തിൽ വൻ അഴിമതി നടന്നതായി രമേശ് ചെന്നിത്തല

Synopsis

ഇത്തരം അഴിമതികളിൽ അന്വേഷണം നടത്തേണ്ട വിജിലൻസിനെ സർക്കാർ വന്ധ്യംകരിച്ച അവസ്ഥയാണ്. പല്ലു പൊഴിഞ്ഞ അവസ്ഥയിലാണ് വിജിലൻസ്.

തിരുവനന്തപുരം: പ്രളയസാധ്യത മുന്നിൽ കണ്ട് പമ്പ നദിയിൽ നിന്നും മണൽ വാരിയതിൽ വൻ അഴിമതി നടന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ഇത്തരം അഴിമതികളിൽ അന്വേഷണം നടത്തേണ്ട വിജിലൻസിനെ സർക്കാർ വന്ധ്യംകരിച്ച അവസ്ഥയാണ്. പല്ലു പൊഴിഞ്ഞ അവസ്ഥയിലാണ് വിജിലൻസ്. ഒരുപരാതിയിലും വിജിലൻസ് ഇപ്പോൾ അന്വേഷണം നടത്തുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.

നെഹ്റുവിൻ്റെ കാലവുമായി താരത്മ്യം ചെയ്യുമ്പോൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇന്ത്യ ഒറ്റപ്പെട്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേന്ദ്രവും കേരളവും ഭരിക്കുന്ന പാർട്ടികൾക്ക് ദേശീയ പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്