
തിരുവനന്തപുരം: വഴിതെറ്റിപ്പോയ കുഞ്ഞാടാണ് ചെറിയാൻ ഫിലിപ്പെന്ന് (Cherian Philip) കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (ramesh chenithala). അദ്ദേഹത്തെ തിരികെ കോൺഗ്രസ് പാർട്ടിയിലേക്ക് (Congress party) സ്വാഗതം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രവർത്തകസമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പ് പാർട്ടിക്ക് ശക്തിപകരുമെന്നും ചെന്നിത്തല പറഞ്ഞു. സംഘടനാ തെരഞ്ഞടുപ്പിൽ കോൺഗ്രസ് പ്രവർത്തകർ അതീവ ശ്രദ്ധ വേണമെന്നും ജനപിന്തുണയുള്ള നേതാക്കൾക്ക് പാർട്ടി നേതൃത്വത്തിലേക്ക് കടന്നു വരാനുള്ള അവസരമായി സംഘടനാ തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സംഘടനാ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന കെ.സുധാകരൻ്റെ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മത്സരരംഗത്തേക്ക് വന്നകാര്യം സുധാകരൻ തങ്ങളോട് ചർച്ച ചെയ്തിട്ടില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. പത്രവാർത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന വിഎം സുധീരനേയും ഏറെ പ്രശംസിച്ചാണ് ചെന്നിത്തല സംസാരിച്ചത്. വിഎം സുധീരൻ മുതിർന്ന നേതാവാണെന്നും അദ്ദേഹം പറയുന്ന കാര്യങ്ങൾ തങ്ങളെല്ലാവരും കേൾക്കുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് കെ.സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചെറിയാൻ ഫിലിപ്പിനായി വാതിൽ തുറന്ന് കോൺഗ്രസ്: മടങ്ങി വരണമെന്ന് വിഡി സതീശൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam