Asianet News MalayalamAsianet News Malayalam

ചെറിയാൻ ഫിലിപ്പിനായി വാതിൽ തുറന്ന് കോൺ​ഗ്രസ്: മടങ്ങി വരണമെന്ന് വിഡി സതീശൻ

അതേസമയം ചെറിയാൻ ഫിലിപ്പിനെ മടക്കികൊണ്ടു വരുന്ന കാര്യത്തിൽ ഈ ആഴ്ച തന്നെ തീരുമാനമുണ്ടാവും എന്നാണ് സൂചന. നാളെയും മറ്റന്നാളുമായി ഇക്കാര്യത്തിൽ നേതാക്കൾ തമ്മിൽ ച‍ർച്ച നടക്കും. 

VD Satheesan Welcomes Cherian Philip to congress
Author
Thiruvananthapuram, First Published Oct 27, 2021, 1:08 PM IST

തിരുവനന്തപുരം: പതിറ്റാണ്ട് കാലം ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ച ചെറിയാൻ ഫിലിപ്പ് (Cherian philip) ഇനി കോൺ​ഗ്രസിലേക്ക് മടങ്ങി വരണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ (VD Satheesan). ഏറ്റവും പ്രിയപ്പെട്ട നേതാവ് ആണ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹം കോണ്ഗ്രസ്സിലേക്ക് മടങ്ങിവരണം എന്ന് അഭ്യർത്ഥിക്കുന്നു. അതിനായുള്ള ചർച്ചയ്ക്ക് മുൻകൈ എടുക്കുമെന്നും  കോൺ​ഗ്രസിലെ (Congress) എല്ലാവരും അദ്ദേഹത്തെ രണ്ടും കൈയും നീട്ടി സ്വീകരിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം ചെറിയാൻ ഫിലിപ്പിനെ മടക്കികൊണ്ടു വരുന്ന കാര്യത്തിൽ ഈ ആഴ്ച തന്നെ തീരുമാനമുണ്ടാവും എന്നാണ് സൂചന. നാളെയും മറ്റന്നാളുമായി ഇക്കാര്യത്തിൽ നേതാക്കൾ തമ്മിൽ ച‍ർച്ച നടക്കും. 

കോൺ​ഗ്രസിലേക്ക് ഇനിയും ഒരുപാട് പേ‍ർ വരുമെന്നും സതീശൻ പറഞ്ഞു. കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ഇനി കടുക്കനിട്ടവരുടെ വരവാണ്. ആയിരക്കണക്കിന് പേര് ഇനിയുള്ള ദിവസങ്ങളിൽ കോൺ​ഗ്രസിലേക്ക് വരും.തിരുവനന്തപുരം മേയ‍ർ ആര്യ രാജേന്ദ്രനെതിരായ കെ.മുരളീധരൻ്റെ പരാ‍മർശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് വിഡി സതീശൻ പറഞ്ഞു. മുരളീധരൻ മാപ്പ് പറഞ്ഞതോടെ ആ വിഷയം അവിടെ അവസാനിച്ചു. തെറ്റാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണല്ലോ മാപ്പ് പറഞ്ഞത്, അതിനി നീട്ടി കൊണ്ടുപോകുന്നതിൽ കാര്യമില്ല - സതീശൻ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios