'എഐക്യാമറയുടെ മറവിൽ സാധാരണക്കാരൻ്റെ പോക്കറ്റടിക്കുന്നു,മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പള്ള വീർപ്പിക്കുന്നു'

Published : Jun 04, 2023, 04:06 PM IST
'എഐക്യാമറയുടെ മറവിൽ  സാധാരണക്കാരൻ്റെ പോക്കറ്റടിക്കുന്നു,മുഖ്യമന്ത്രിയുടെ  സ്വന്തക്കാരുടെ പള്ള വീർപ്പിക്കുന്നു'

Synopsis

ജനങ്ങൾക്ക് മാന്യമായി സഞ്ചരിക്കാൻ റോഡുകൾ സഞ്ചാരയോഗ്യമാക്കാതെയാണ് അഴിമതി പദ്ധതി നടപ്പിലാക്കാൻ നോക്കുന്നതെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം:അഴിമതി ക്യാമറയുടെ മറവിൽ  സാധാരണക്കാരൻ്റെ പോക്കറ്റടിക്കുന്നത് മുഖ്യമന്ത്രിയുടെ  സ്വന്തക്കാരുടെ പള്ള വീർപ്പിക്കാനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  ജനങ്ങൾക്ക് മാന്യമായി സഞ്ചരിക്കാൻ റോഡുകൾ സഞ്ചാരയോഗ്യമാക്കാതെയാണ് അഴിമതി പദ്ധതി നടപ്പിലാക്കാൻ നോക്കുന്നത്. കാലവർഷവും സ്കൂൾ തുറക്കലിനും മുമ്പോ റോഡിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടതിന്  വളരെ വൈകി മുഖ്യമന്ത്രി യോഗം വിളിച്ച് പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് പറഞ്ഞത് ആരെപ്പറ്റിക്കാനാണ്. ഇത് വരെ റോഡിലെ ഒരു കുഴി പോലും അടക്കാതെയാണ്  ജനങ്ങളെപ്പിഴിയാനുള്ള നീക്കം. 

വകുപ്പുകൾ തമ്മിൽ യോജിപ്പില്ലാത്തതിനാൽ റോഡുകൾ തോന്നും പടി കുഴിച്ചു നാശമാക്കിയ അവസ്ഥയിലാണ്. ജല വകുപ്പ് പണി കഴിഞ്ഞ് മൂടുന്നിടം ദിവസങ്ങൾക്കുള്ളിൽ വൈദ്യുതി വകുപ്പും ,അത് കഴിഞ്ഞ് മൂടുന്ന കുഴി ഗ്യാസ് പൈപ്പ് ലൈന് വേണ്ടി വീണ്ടും കുഴിക്കുന്നു. ഇതാണിപ്പോഴത്തെ .അവസ്ഥ.ക്യാമറയുടെ വില നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത് ക്യാമറയുടെ വില 9.5 ലക്ഷമെന്ന രേഖ ഞാൻ പുറത്ത് വിട്ട ശേഷം പാർട്ടി സെക്രട്ടറി ഗോവിന്ദൻ്റെ നാവടങ്ങിപ്പോയി. പൊതു ജനതാത്പര്യപ്രകാരം ഇത്തരം ട്രേഡ് സീക്രറ്റ് വെളിപ്പെടുത്താമെന്നുള്ള നിയമത്തിലെ ഭാഗം  മാധ്യമങ്ങൾക്ക് നൽകിയ ശേഷം  ഗോവിന്ദൻ പിന്നീട് ഒരക്ഷരം മിണ്ടീട്ടില്ല.

അഴിമതിക്കെതിരെ രേഖ അവതരിപ്പിച്ച അദ്ദേഹം പാർട്ടി സെക്രട്ടറിയായപ്പോഴത് വിഴിങ്ങിയ മട്ടാണ്. ജനങ്ങളുടെ നിയമ ലംഘനം പരിശോധിക്കുന്നതിന് മുമ്പ് റോഡുകൾ ഗതാഗതയോഗ്യമാക്കാനുള്ള സമാന്യ മര്യാദയെങ്കിലും സർക്കാർ  പാലിക്കണം. സർക്കാരിന് ഒരു രൂപ പോലും ചിലവില്ലെന്ന് ന്യായീകരിക്കുന്നവർ ഒരു ലക്ഷം രൂപക്ക് വാങ്ങാമായിരുന്ന ക്യാമറക്ക് 9.5 ലക്ഷം രൂപയ്ക്ക് വാങ്ങിയത് എങ്ങനെയായെന്ന് ആദ്യം അന്വേഷിക്കണം. ഈ പകൽകൊള്ളക്കെതിരെ നാളെ  ( 5.6.23 തിങ്കൾ) കോൺഗ്രസിൻ്റ നേതൃത്യത്തിൽ നടക്കുന്ന സമരത്തിൽ പ്രതിഷേധം ഇരമ്പുക തന്നെ ചെയ്യും. ഈ കൊള്ളക്കെതിരെ വൈകാതെ യു.ഡി എഫ് കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി