പൗരത്വ നിയമ ഭേദഗതിയിൽ പിണറായിയുടേത് മുതലക്കണ്ണീർ, യോജിച്ച പ്രക്ഷോഭത്തെ പിന്നിൽ നിന്ന് കുത്തി: ചെന്നിത്തല

Published : Mar 15, 2024, 10:34 AM ISTUpdated : Mar 15, 2024, 10:48 AM IST
പൗരത്വ നിയമ ഭേദഗതിയിൽ പിണറായിയുടേത് മുതലക്കണ്ണീർ, യോജിച്ച പ്രക്ഷോഭത്തെ പിന്നിൽ നിന്ന് കുത്തി: ചെന്നിത്തല

Synopsis

പ്രക്ഷോഭങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിടുകയാണ് പിണറായി ചെയ്തത്.കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ സന്തോഷിപ്പിക്കാനാണ് കേസുകൾ പിൻവലിക്കാത്തത്.

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിൽ പിണറായിയുടേത് മുതലക്കണ്ണീരെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.നിയമ ഭേദഗതി വന്ന അന്ന് മുതൽ ശക്തമായി എതിർത്തത് യുഡിഎഫും കോൺഗ്രസുമാണ്. യോജിച്ച പ്രക്ഷോഭത്തെ പിന്നിൽ നിന്ന് കുത്തിയത് പിണറായിയാണ്. സംസ്ഥാനത്ത് ഉടനീളം യുഡിഎഫ് ശക്തമായ പ്രക്ഷോഭം നടത്തി. പ്രക്ഷോഭങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിടുകയാണ് പിണറായി ചെയ്തത് .100 കണക്കിന് കേസ് എടുത്തു ടി സിദ്ദിഖ് അടക്കം 62 പ്രവർത്തകരെ ജയിലിലിട്ടു. കൊല്ലത്ത് 35 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തു. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ സന്തോഷിപ്പിക്കാനാണ് കേസുകൾ പിൻവലിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് നേതാക്കളെ വിമർശിക്കുന്ന ആവേശം ഗവർണരെ വിമർശിക്കാൻ പിണറായി കാണിക്കുന്നില്ലല്ലോ.പിണറായി സർക്കാരിന്‍റെ  മുഖംമൂടി അഴിഞ്ഞു വീണെന്ന് ചെന്നിത്തല പറഞ്ഞു.ന്യായ് യാത്രയിലെ രാഹുലിന്‍റെ  പ്രസംഗം പിണറായി കേൾക്കണം .ഓഫീസിലുള്ളവരോട് പ്രസംഗത്തിന്‍റെ  തർജ്ജമ ആവശ്യപ്പെടണം .ഹിന്ദിയിലെ പ്രസംഗം മനസിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്