ചെന്നിത്തലയിൽ ആളില്ലാത്ത വീട്ടിൽ കവർച്ച; ഓട്ടുപാത്രങ്ങളും ചെമ്പുകലങ്ങളും ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചു

Published : Sep 28, 2026, 01:28 PM IST
chennithala burglary valuables stolen from unoccupied house in mannar

Synopsis

ചെന്നിത്തലയിൽ ആളില്ലാത്ത വീടിന്‍റെ അടുക്കള ഭാഗത്തെ പൂട്ട് തകർത്ത് മോഷണം.

മാന്നാർ: ചെന്നിത്തലയിൽ ആളില്ലാത്ത വീടിന്‍റെ അടുക്കള ഭാഗത്തെ പൂട്ട് തകർത്ത് മോഷണം. വെമ്പുഴശ്ശേരിൽ ഉഷസ്സിൽ ഉഷയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടിനുള്ളിലെ അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. ഉഷയും കുടുംബവും മുംബൈയിലാണ് താമസിക്കുന്നത്. ഉഷയുടെ ഭർതൃസഹോദരൻ ബാലചന്ദ്രൻ നായർ വെള്ളിയാഴ്ച പറമ്പിൽ നാളികേരം എടുക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. അടുക്കള ഭാഗത്തുള്ള ഗ്രില്ലിന്‍റെ താഴ് നഷ്ടപ്പെട്ടതായും വാതിൽ തുറന്നുകിടക്കുന്നതായും അദ്ദേഹം കണ്ടു.

തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ മുറികളിൽ പൂട്ടിയിരുന്ന അലമാരകളും പെട്ടികളും തുറന്നുകിടക്കുന്നതായി കണ്ടെത്തിയതോടെ മാന്നാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മാന്നാർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഓട്ടുരുളികൾ, ചെമ്പുകുട്ടകം, വിവിധ വലിപ്പത്തിലുള്ള ഓട്ടുവിളക്കുകൾ, ചെമ്പുകലങ്ങൾ തുടങ്ങി വിലപിടിപ്പുള്ള നിരവധി ഗൃഹോപകരണങ്ങൾ നഷ്ടപ്പെട്ടതായി പൊലീസിന് നൽകിയ പരാതിയിൽ ഉഷ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമസഭാ കയ്യാങ്കളി കേസ്, പതിനൊന്ന് വർഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു, നവംബർ മൂന്ന് വിചാരണ.
രാഹുൽ ഗാന്ധി 'ഫ്രോഡ് രാഷ്ട്രീയം' കളിക്കുന്നത് അവസാനിപ്പിക്കണം, തെരഞ്ഞെടുപ്പ് കമ്മീഷൻ വിവാദത്തിലും ശബരിമല വിഷയത്തിലും ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ