റസാഖ് പയമ്പ്രോട്ടിന്‍റെ മരണം ഐ.ജി.യുടെ പ്രത്യേകസംഘം അന്വേഷിക്കണം, മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

Published : Jun 09, 2023, 10:28 AM ISTUpdated : Jun 09, 2023, 10:31 AM IST
 റസാഖ് പയമ്പ്രോട്ടിന്‍റെ മരണം ഐ.ജി.യുടെ  പ്രത്യേകസംഘം അന്വേഷിക്കണം, മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

Synopsis

സി.പി.എം. ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തിലെ വിവാദ പ്ലാസ്റ്റിക്ക് മാലിന്യ പ്ലാൻ്റിന് സ്റ്റോപ്പ് മെമ്മോ  നൽകാത്തതിൽ മനംനൊന്താണ്  റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്തത്

തിരുവനന്തപുരം: സി.പി.എം. ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തിലെ വിവാദ പ്ലാസ്റ്റിക്ക് മാലിന്യ പ്ലാൻ്റിന് സ്റ്റോപ്പ് മെമ്മോ  നൽകാത്തതിൽ മനംനൊന്ത്  റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങിമരിക്കാനിടയായ സംഭവം സംബന്ധിച്ച് ഐ.ജി.യുടെ നേതൃത്വത്തിൽ  പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്  കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി. നേരത്തേ വിഷപ്പുക ശ്വസിച്ചാണ്  റസാഖ് പയമ്പ്രോട്ടിന്‍റെ  സഹോദരൻ ബഷീർ മരണപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം അവരുടെ വീട് സന്ദർശിച്ചപ്പോള്‍ ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതേത്തുടർന്ന്  പ്ലാന്‍റിന്  സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്നാവശ്യപ്പെട്ട്  നിരവധി തവണ  റസാഖ് പഞ്ചായത്തിൽ കയറിയിറങ്ങിയെങ്കിലും അദ്ദേഹം നൽകിയ അപേക്ഷ സി പി എം ഭരിക്കുന്ന പഞ്ചായത്ത്   ഭരണസമിതി അവഗണിക്കുകയായിരുന്നു  .ഇതിൽ മനം നൊന്താണ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ തൂങ്ങി മരിച്ചത്. പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയുടെ ഫലമാണെന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി  
  
 രണ്ട് ജീവനുകൾ നഷ്ടപ്പെട്ട സംഭവം  ഗൗരവമേറിയതാണ് ഇതിന് കാരണക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികതന്നെ വേണം ഇക്കാര്യത്തിൽ ഐ.ജി.യിൽ കുറയാത്ത  ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ  അന്വേഷണം അനിവാര്യമാണ്.പ്ലാസ്റ്റിക്ക് മാലിന്യ പ്ലാൻ്റിന് പ്രദേശത്ത് അനുമതി നൽകരുതെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി, പെൺകുട്ടിയെ കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം, വേഷം മാറി രക്ഷപ്പെടൽ, കൂടുതൽ വിവരങ്ങൾ പുറത്ത്
പാലക്കാട് കാവശേരിയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു; ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് മര്‍ദനത്തിൽ ഗുരുതര പരിക്ക്