
കൊച്ചി: അധ്യാപകനെതിരായ പി.എം. ആർഷോയുടെ പരാതിയിൽ എക്സിമിനേഷൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. പരാതിയിൽ കഴമ്പില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കെ.എസ് യു പ്രവർത്തകയായ വിദ്യാർത്ഥിനിയ്ക്ക് പുനർ മൂല്യനിർണയത്തിൽ കൂടുതൽമാർക്ക് കിട്ടാൻ അധ്യാപകനായ വിനോദ്കുമാർ ഇടപെട്ടെന്നായിരിന്നു ആരോപണം. റിപ്പോർട്ട് പ്രിൻസിപ്പലിന് കൈമാറി. പുനർ മൂല്യനിർണയത്തിൽ 12 മാർക്ക് കൂടുതൽ കിട്ടിയതിൽ അഭാവികത ഇല്ലെന്നുo റിപ്പോർട്ടിൽ പറയുന്നു.
മഹാരാജാസ് കോളേജിലെ വ്യാജരേഖാ വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി എഐഎസ്എഫ് രംഗത്തെത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഉയരുന്ന ആരോപണം അപമാനം ഉണ്ടാക്കുന്നത്. വിദ്യാര്‍ത്ഥി അധ്യാപക നിയമനങ്ങള്‍ അടക്കം സര്‍ക്കാര്‍ പരിശോധിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് ആര്‍ എസ് രാഹുല്‍ രാജ് പറഞ്ഞിരുന്നു.
ആർഷോക്ക് അനുകൂലമായി മൊഴി മാറ്റിയിട്ടില്ല; പ്രതികരണവുമായി എഐഎസ്എഫ് മുൻ നേതാവ് നിമിഷ രാജു
വ്യാജരേഖാ വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോക്കും മുൻ നേതാവ് വിദ്യക്കുമെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. എന്നാല്‍, ക്രമക്കേട് വ്യക്തമായി തെളിഞ്ഞതോടെ വ്യാജ രേഖ കേസിൽ വിദ്യയെ കൈവിട്ട് ഗൂഡാലോചനവാദം ഉയർത്തുന്ന ആർഷൊക്കോപ്പമാണ് പാർട്ടിയും സർക്കാറും. നിരപരാധിയാണെന്നും എഴുതാത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്നും പാർട്ടിക്ക് ആർഷോ നൽകിയ വിശദീകരണം കണക്കിലെടുത്താണ് പിന്തുണ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam