
പത്തനംതിട്ട:സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ഗുണകരം ആകുമോ എന്ന ചോദ്യത്തിന്,പെട്ടി പൊട്ടിക്കുമ്പോൾ അറിയാം എന്ന് പ്രതികരിച്ച് രമേശ് ചെന്നിത്തല.താൻ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തിരക്കിലായിരുന്നു.ഫോണിലൂടെയാണ് കാര്യങ്ങൾ അറിഞ്ഞത്.കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുൻഷി ഫോണിലൂടെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.സന്ദീപും ഫോണിൽ വിളിച്ചിരുന്നു.ആർഎസ്എസിനു ഭൂമി നല്‍കുന്നത് സംബന്ധിച്ച വിവാദം സന്ദീപ് വാര്യരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് നല്ല ഭൂരിപക്ഷം ഉണ്ടാകും.ചേലക്കര സർക്കാരിനെതിരായ വിധിയെഴുത് ആകും.ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിെഫിന് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ പുനരന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ഉടൻ രാജി വെയ്ക്കണം.ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അദ്ദേഹത്തിന് അവകാശമില്ല.പോലീസ് തട്ടിക്കൂട്ട് റിപ്പോർട്ട് ഉണ്ടാക്കി.മുഖ്യമന്ത്രി രാജി എഴുതി വാങ്ങണം.അല്ലെങ്കില്‍ രാജി ആവശ്യപ്പെട്ട് സമരത്തിലേക്ക് പോകുമെന്നും ചെന്നിത്തല പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam