അനുവിൻ്റെ മരണം: എക്സൈസിലെ സീനിയോറിറ്റി തർക്കം തീർക്കുന്നതിൽ വീഴ്ചയെന്ന് ചെന്നിത്തല

Published : Aug 31, 2020, 11:26 AM IST
അനുവിൻ്റെ മരണം: എക്സൈസിലെ സീനിയോറിറ്റി തർക്കം തീർക്കുന്നതിൽ വീഴ്ചയെന്ന് ചെന്നിത്തല

Synopsis

എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം നൽകുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിന്നിരുന്നു. 

തിരുവനന്തപുരം: എക്സൈസ് വകുപ്പിൽ നിലനിന്നിരുന്ന സീനിയോറിറ്റി തർക്കം പരിഹരിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എക്സൈസ് വകുപ്പിൽ ഭരണകക്ഷി നേതാക്കൾ നടത്തിയ അനാവശ്യ ഇടപെടാലണ് ഇതിനു കാരണം. 

എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം നൽകുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിന്നിരുന്നു. ഈ കേസുകൾ കൃത്യസമയത്ത് പരിഹരിക്കപ്പെട്ടിരുന്നുവെങ്കിൽ അനുവിനും റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിച്ചേനെയെന്ന് ആരോപണം ഉയർന്നിരുന്നു. 

 ഭരണകക്ഷി നേതാക്കളുടെ അനാവശ്യ ഇടപെടലാണ് പ്രശ്നത്തിന്  കാരണമായത്. എല്ലാ പി എസ് സി റാങ്ക് ലിസ്റ്റും ആറ് മാസത്തേക്ക് നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാരിൻ്റെ നൂറ് ദിനം, നൂറ് പദ്ധതി പ്രഖ്യാപനം തട്ടിപ്പാണെന്നും ചെന്നിത്തല പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ