സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറും ഡിജിപിയുമായ എൻ ശങ്കർ റെഡ്ഡി ഇന്ന് വിരമിക്കും

Published : Aug 31, 2020, 11:20 AM IST
സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറും ഡിജിപിയുമായ എൻ ശങ്കർ റെഡ്ഡി ഇന്ന് വിരമിക്കും

Synopsis

സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറും ഡിജിപിയുമായ എൻ ശങ്കർ റെഡ്ഡി ഇന്ന് വിരമിക്കും. 

തിരുവനന്തപുരം: സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറും ഡിജിപിയുമായ എൻ ശങ്കർ റെഡ്ഡി ഇന്ന് വിരമിക്കും. പൊലീസിലും വിജിലൻസിലും അടക്കം 34 വർഷത്തെ മികച്ച സേവനത്തിന് ശേഷമാണ് ശങ്കർ റെഡി വിരമിക്കുന്നത്. 

1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ശങ്കർ റെഡ്ഡി കൽപ്പറ്റ എഎസ്പിയായാണ് സർവ്വീസ് ജീവിതം തുടങ്ങുന്നത്. നിരവധി ജില്ലകളിൽ പൊലീസ് മേധാവിയായും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായും ഉത്തരമേഖല എഡിജിപിയായും പ്രവർത്തിച്ചിട്ടുണ്ട്.

ബിവറേജസ് കോർപ്പറേഷൻറെ എംഡിയായി ദീർഘകാല പ്രവർത്തിച്ചു. ശങ്കർറെഡി വിജിലൻസ് മേധാവിയായി പ്രവർത്തിക്കുന്ന സമയത്താണ് ഏറ്റവും കൂടുതൽ മിന്നൽ പരിശോധനകള്‍ നടക്കുന്നത്. ബാർ കോഴക്കേസിൽ രണ്ടാംഘട്ടത്തിൽ തുടർപരിശോധന നടത്തി മാണിക്കെതിരെ തെളിവുകളില്ലെന്ന് റിപ്പോർട്ട് നൽകിയത് ശങ്കർറെഡ്ഡി വിജിലൻസ് മേധാവിയായിരുന്ന കാലഘട്ടത്തിലാണ്. ഇതേ നിഗമനത്തിലാണ് തുടർന്നുവന്ന അന്വേഷണ സംഘവുമെത്തിയത്. തെലങ്കാന സ്വദേശിയായ ശങ്കർ‍റെഡി നാളെ നാട്ടിലേക്ക് മടങ്ങും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു
കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും