ചേരമാന്‍ ജുമാ മസ്ജിദ് നവീകരണത്തിന് 1.13 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം

By Web TeamFirst Published Nov 9, 2019, 4:42 PM IST
Highlights

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ധനമന്ത്രി ഡോ. തോമസ് ഐസക് ചടങ്ങില്‍ പങ്കെടുക്കും.

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ് നവീകരിക്കുന്നതിനായി 1.13 കോടിയുടെ ധനസഹായം. മുസ്‍രിസ് ഹെറിറ്റേജ് പ്രൊജക്ട്(എംഎച്ച്പി) ഭാഗമായിട്ടാണ് പണം അനുവദിച്ചത്. ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിലാണ് നവീകരണം നടക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ധനമന്ത്രി ഡോ. തോമസ് ഐസക് ചടങ്ങില്‍ പങ്കെടുക്കും. ഇസ്ലാമിക പണ്ഡിതനായ മാലിക് ദിനാര്‍ എഡി 629ലാണ് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ചേരമാന്‍ പള്ളി നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. ചേരമാന്‍ പെരുമാള്‍ മരിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞായിരുന്നു പള്ളി നിര്‍മാണം.  

click me!