പോരാളി ഷാജി ആരെന്ന് എം വി ജയരാജന് അറിയില്ലെങ്കിൽ പി ജയരാജനോട് ചോദിച്ചാൽ മതി, പരിഹാസവുമായി ചെറിയാന്‍ ഫിലിപ്പ്

Published : Jun 14, 2024, 10:13 AM ISTUpdated : Jun 14, 2024, 10:17 AM IST
പോരാളി ഷാജി ആരെന്ന് എം വി ജയരാജന് അറിയില്ലെങ്കിൽ പി ജയരാജനോട് ചോദിച്ചാൽ മതി, പരിഹാസവുമായി ചെറിയാന്‍ ഫിലിപ്പ്

Synopsis

പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിന് സൈബർ ഇടങ്ങളിൽ ഏറ്റവുമധികം പോരാടിയ പോരാളി ഷാജിയെ തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്‍റെ  പേരിൽ ക്രൂശിക്കുന്നത് സ്റ്റാലിനിസമാണ്.

തിരുവനന്തപുരം: പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിന് സൈബർ ഇടങ്ങളിൽ ഏറ്റവുമധികം പോരാടിയ പോരാളി ഷാജിയെ ഭരണത്തിന്‍റേയും പാർട്ടിയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്‍റെ പേരിൽ ക്രൂശിക്കുന്നത് സ്റ്റാലിനിസമാണെന്ന് ചെറിയാന്‍ ഫിലിപ്പ്.പതിനഞ്ചു വർഷത്തിലധികമായി സി.പി.എം നേതാക്കളും പ്രവർത്തകരും ഏറ്റവുമധികം ഷെയർ ചെയ്തിട്ടുള്ളത് പോരാളി ഷാജി സൈബർ സംഘത്തിന്‍റെ  പോസ്റ്റുകളാണ്. എ.കെ.ജി സെന്‍ററിൽ പ്രവർത്തിച്ചിരുന്ന സി.പി.എം സൈബർ വിഭാഗം ഏറ്റവുമധികം പകർത്തിയത് പോരാളി ഷാജിയുടെ പോസ്റ്റുകളാണ്.

പോരാളി ഷാജി ആരെന്ന് എം.വി ഗോവിന്ദനും എം.വി.ജയരാജനും അറിയില്ലെങ്കിൽ പി.ജയരാജനോട് ചോദിച്ചാൽ മതി. അദ്ദേഹം പറയുന്നില്ലെങ്കിൽ ഞാൻ പറഞ്ഞു തരാമെന്നും ചെറിയാന്‍ ഫിലിപ്പ് പരിഹസിച്ചു

പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ; ഇടതുപക്ഷമെന്ന് കരുതുന്ന ഗ്രൂപ്പുകളെ വിലയ്ക്ക് വാങ്ങുന്നുവെന്ന് എം വി ജയരാജൻ

ഇടതുസൈബർ സംഘങ്ങളെ പേരെടുത്ത് വിമർശിച്ച് എംവി ജയരാജൻ; ലക്ഷ്യം പാർട്ടി ഫാൻ​ഗ്രൂപ്പുകളെയെന്ന ചർച്ച സജീവം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം; വിജയാഘോഷം തുടങ്ങി പ്രവര്‍ത്തകര്‍
തൃശ്ശൂരിൽ അട്ടിമറിയോ? യുഡിഎഫിന് വൻ മുന്നേറ്റം, എൻഡിഎ രണ്ടാമത്; ലീഡ് നിലയിൽ പിന്നിൽ എൽഡിഎഫ്