07:46 PM (IST) Mar 11

Malayalam news liveകെട്ടിടത്തിൽ ആരോ കിടന്നുറങ്ങുന്നുവെന്ന് അറിയിപ്പ്, പരിശോധിക്കാനെത്തി ഉടമ; ലിഫ്റ്റിനായി എടുത്ത കുഴിയിൽ യുവാവിന്റെ മൃതദേഹം; ദുരൂഹത

കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഫയര്‍ഫോഴ്സ് എത്തിയാണ് കുഴിയില്‍ നിന്ന് മൃതദേഹം പുറത്തെത്തിച്ചത്.

Read Full Story
07:23 PM (IST) Mar 11

Malayalam news liveയുഎൻഎ സാമ്പത്തിക തട്ടിപ്പ് - ജാസ്മിൻ ഷായുടെ 1.44കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ജാസ്മിൻഷ യു.എൻ.എ. ദേശീയ പ്രസിഡന്റായിരിക്കെ, 2017–2019 കാലയളവിൽ സംഘടനയുടെ അംഗത്വ ലെവികളും ഫണ്ടുകളും ദുരുപയോഗം ചെയ്ത് വന്‍ തോതില്‍ പണം തട്ടിയെന്നാണ് കേസ്. 

Read Full Story
06:53 PM (IST) Mar 11

Malayalam news liveകടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി ഉണ്ണിക്കൃഷ്ണൻ പോറ്റി; ഭൂമി തട്ടിപ്പ് പരാതി നൽകിയതിന് പിന്നിൽ കടകംപള്ളിയെന്ന് പോറ്റി

കഴക്കൂട്ടം സ്വദേശിയായ പ്രതിഭയെ കൊണ്ട് തനിക്കെതിരെ പരാതി നൽകിപ്പിച്ചുവെന്ന് പോറ്റി ആരോപിച്ചു. ഭൂമി വിലക്ക് വാങ്ങിയതാണന്നും പോറ്റി പറയുന്നു. പ്രതിഭയെ സഹായിക്കാൻ കടകംപള്ളി ആവശ്യപ്പെട്ടിരുന്നു.

Read Full Story
05:09 PM (IST) Mar 11

Malayalam news liveരാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസ്; തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

പോലീസ് കസ്റ്റഡിയിലെടുത്ത ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറാനുള്ള തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

Read Full Story
03:37 PM (IST) Mar 11

Malayalam news liveകേരളത്തിൽ എയിംസ് എന്തുകൊണ്ട് വൈകുന്നു?, നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, എയിംസ് അനുവദിക്കുന്നതിന്‍റെ മാനദണ്ഡം അറിയിക്കാൻ കേന്ദ്രത്തിന് നിര്‍ദേശം

കേരളത്തിൽ എയിംസ് ആരംഭിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. എയിംസ് അനുവദിക്കുന്നതിലെ മാനദണ്ഡം അറിയിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നൽകി. പുതുതായി ആരംഭിച്ച എയിംസുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണെന്ന് കേന്ദ്രത്തിന്‍റെ മറുപടി

Read Full Story
03:16 PM (IST) Mar 11

Malayalam news liveസോളാർ കേസിൽ ​ഗണേഷ് കുമാറിന് തിരിച്ചടി, നടപടികൾ നിർത്തിവെക്കണമെന്ന ഹർജി തള്ളി കോടതി

ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി മുൻ പേഴ്സൺ സ്റ്റാഫ് ആയ സുധീർ മലയിൽ മൊഴി നൽകിയിരുന്നു. സാക്ഷി മൊഴികൾ അടക്കം തെരഞ്ഞെടുപ്പ് രംഗത്ത് ആയുധമാക്കപ്പെടുമെന്നായിരുന്നു ഹർജിയിലെ വാദം.

Read Full Story
03:09 PM (IST) Mar 11

Malayalam news liveതമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി കുംഭമേളയിലെ വൈറൽ താരം മൊണാലിസയും ആൺസുഹൃത്തും

അച്‌ഛൻ നാട്ടിലേക്ക് നിർബന്ധിച്ചു കടത്താൻ ശ്രമിക്കുന്നുവെന്നാണ് മൊണാലിസ പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് കാമുകനൊപ്പം മൊണാലിസയെ വിട്ടയച്ചു. പ്രയാഗ് കുംഭമേളക്കിടെയാണ് മൊണാലിസ താരമായത്.

Read Full Story
01:54 PM (IST) Mar 11

Malayalam news liveശ്വേത മേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി, ഗൂഢലക്ഷ്യത്തോടെയും വ്യക്തിവൈരാഗ്യത്തിന്റെയും പേരിലാണ് കേസെന്നും കോടതി

എഫ്ഐആറിൽ പറഞ്ഞ വകുപ്പുകൾ നില നിൽക്കില്ല എന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിന്റെയും പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി കണ്ടെത്തി.

Read Full Story
01:39 PM (IST) Mar 11

Malayalam news live'വ്യക്തിപരമായി അധിക്ഷേപിക്കാൻ കേന്ദ്രശ്രമം, ജീർണിച്ച രീതിയിൽ സംസാരിക്കാൻ ഇല്ല, ജനം എല്ലാം കാണുന്നുണ്ട്' - മന്ത്രി റിയാസ്

വടക്കേയിന്ത്യൻ രീതി കേരളത്തിലും ബിജെപി കൊണ്ടുവരികയാണെന്നും മന്ത്രി വിമർശിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കാനാണ് കേന്ദ്രശ്രമം. ജീർണിച്ച രീതിയിൽ സംസാരിക്കാൻ താനില്ലെന്നും ജനം എല്ലാം കാണുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Read Full Story
01:02 PM (IST) Mar 11

Malayalam news liveകേരള എന്നത് കേരളം എന്നാക്കിയത് എൻഡിഎ സർക്കാർ, കൊച്ചി സാമൂഹിക പരിവർത്തനത്തിന്റെ നാട്; ധീവരസഭ ​സുവർണ ജൂബിലി സമ്മേളനത്തിൽ മോദി

കേരളയെ കേരളം എന്നാക്കിയതും മോദി പ്രസം​ഗമധ്യേ പരാമർശിച്ചു. കേരളയെ കേരളം എന്നാക്കിയത് എൻഡിഎ സർക്കാരാണ്. കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യം കേന്ദ്രം അം​ഗീകരിച്ചു.

Read Full Story
12:10 PM (IST) Mar 11

Malayalam news live'നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് ഊഹാപോഹം', വാർത്ത തള്ളി കെസി വേണുഗോപാൽ; 'നിലപാട് പലവട്ടം വ്യക്തമാക്കിയത്'

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന വാർത്ത തള്ളി കെ സി വേണുഗോപാൽ. ഞാൻ മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നും ഞാൻ പലവട്ടം നിലപാട് വ്യക്തമാക്കിയതാണെന്നും കെസി

Read Full Story
11:48 AM (IST) Mar 11

Malayalam news liveദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് റിയാസിനെ ഒഴിവാക്കിയ സംഭവം; അമ്മായപ്പനോട് പറഞ്ഞാൽ മതി, മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ച് എസ് സുരേഷ്

മുഹമ്മദ് റിയാസിന് പരാതിയുണ്ടെങ്കിൽ അമ്മായപ്പനോട് പറയട്ടെയെന്നും മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ എന്നും എസ് സുരേഷ്. മാധ്യമങ്ങളോടാണ് എസ് സുരേഷിൻ്റെ പ്രതികരണം

Read Full Story
11:24 AM (IST) Mar 11

Malayalam news liveരാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി; 13 വർഷമായി കിടപ്പിലായ ഹരീഷ് റാണയുടെ വെൻ്റിലേറ്റർ സഹായം പിൻവലിക്കാമെന്ന് സുപ്രീംകോടതി

13 വർഷമായി കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങൾ മാറ്റി സ്വാഭാവിക മരണം അനുവദിക്കും. വൃദ്ധ മാതാപിതാക്കളുടെ ഹർജിയിലാണ് കോടതി അനുമതി നൽകിയത്. 

Read Full Story
11:11 AM (IST) Mar 11

Malayalam news liveഎംപിമാർ ഇറങ്ങിയാൽ മത്സരത്തിൽ നിന്ന് പിൻവാങ്ങും, കടുത്ത നിലപാടുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ; തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും

എംപിമാരുടെ മത്സരത്തിൽ കടുത്ത നിലപാടുമായി മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ. എംപിമാർ ഇറങ്ങിയാൽ മത്സരത്തിൽ നിന്ന് പിൻവാങ്ങുമെന്നാണ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഈ നിലപാട് അറിയിച്ചിട്ടുണ്ട്

Read Full Story
10:48 AM (IST) Mar 11

Malayalam news liveപ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല; പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് എംപി, 'ഒഴിവാക്കിയത് പ്രോട്ടോക്കോളിന്റെ ലംഘനം'

കൊല്ലം വെസ്റ്റ് കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. സംഭവത്തിൽ ലോക്‌സഭാ സ്പീക്കർക്കും എത്തിക്‌സ് കമ്മിറ്റിക്കും കൊടിക്കുന്നിൽ പരാതി നൽകി.

Read Full Story
10:19 AM (IST) Mar 11

Malayalam news liveപ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ, നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ. അനധികൃത ഫ്ലക്സ് ബോർഡുകൾ എടുത്തു മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവ് പാലിച്ചാണ് നടപടി

Read Full Story
10:03 AM (IST) Mar 11

Malayalam news liveപൊലീസിൽ അസാധാരണ നിയമനം; ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി നിയമനം

സംസ്ഥാന പൊലീസിൽ അസാധാരണ നിയമനം. ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി നിയമനം നൽകി. കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തില്ല.

Read Full Story
09:46 AM (IST) Mar 11

Malayalam news liveതന്നെ ദ്രോഹിച്ചവരെ തുറന്നുകാട്ടുമെന്ന് സിസി മുകുന്ദൻ എംഎൽഎ; 'സിപിഐ സ്നേഹിച്ചില്ലെങ്കിലും ഒരുപാട് പാർട്ടികൾ സ്നേഹിക്കാൻ പോകുകയാണ്'

തന്നെ ജനങ്ങൾ ഉൾക്കൊണ്ടതിൽ സിപിഐക്ക് മാനസികമായ തകരാരുണ്ടെന്ന് സിസി മുകുന്ദൻ എംഎൽഎ. പാർട്ടി അംഗങ്ങൾക്ക് തന്നെ അറിയാം. പാർട്ടിക്കെതിരെ അവർ വിമർശനമുന്നയിക്കും. അഞ്ചുവർഷക്കാലം പാർട്ടി എംഎൽഎയോടൊപ്പം പ്രവർത്തിച്ചോന്ന് അവർ പറയട്ടെയെന്നും സിസി മുകുന്ദൻ എംഎൽഎ

Read Full Story
09:27 AM (IST) Mar 11

Malayalam news liveമുതിര്‍ന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു, മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും

മുതിര്‍ന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു. 74 വയസായിരുന്നു. സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയാണ്. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും.

Read Full Story
09:09 AM (IST) Mar 11

Malayalam news liveടി സിദ്ദിഖ് എംഎൽഎയെ കൂവിയ സംഭവം; കെഎസ്‍എഫ്ഇ റീജ്യണൽ മാനേജര്‍ക്കെതിരെ നടപടിയെടുക്കണം, പരാതിയുമായി കെഎസ്‍യു

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിൽ ടി സിദ്ദിഖ് എംഎൽഎയെ കൂവിയ സംഭവത്തിൽ കെഎസ്എഫ്ഇ റീജ്യണൽ മാനേജർക്കെതിരെ പരാതിയുമായി കെഎസ്‍യു. കെഎസ്എഫ്ഇ റീജ്യണൽ മാനേജരായ അഞ്ജന അനീഷ് എംഎൽഎയെ കൂവി അപമാനിച്ചുവെന്നാണ് പരാതി. പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും കൂവിയിട്ടില്ലെന്നുമാണ് അഞ്ജന അനീഷ് വ്യക്തമാക്കുന്നത്.

Read Full Story