
തിരുവനന്തപുരം: ഭൂലോക തട്ടിപ്പായി മാറിയ ലോക കേരള സഭ സിപിഎമ്മിന്‍റെ പിരിവു യന്ത്രമാണെന്ന് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ലോക കേരള സഭാംഗങ്ങളെ ഉപയോഗിച്ചാണ് സിപിഎം വിദേശ രാജ്യങ്ങളിൽ നിന്നും വൻ തോതിൽ പണം സമാഹരിച്ചത്.സിപിഎം ആഭിമുഖ്യമുള്ള വിദേശത്തെ കടലാസു സംഘടകളുടെ പ്രതിനിധികളോ സിപിഎം ഫ്രാക് ഷൻ നോമിനികളോ ആണ് സഭാംഗങ്ങളിൽ അധികവും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർക്ക് ദക്ഷിണ നൽകിയാണ് ചില പ്രാഞ്ചിയേട്ടൻമാർ സഭാംഗത്വം നേടിയിട്ടുള്ളത്.
ലോക കേരള സഭ ഒരു മച്ചി പശുവാണ്. നടന്ന മൂന്നു സഭകളുടെയും തീരുമാനങ്ങളോ നിർദ്ദേശങ്ങളോ നടപ്പാക്കിയിട്ടില്ല. പ്രോഗ്രസ് റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.കേരള വികസനത്തിനോ, വിദേശ നിക്ഷേപ സമാഹരണത്തിനോ, പ്രവാസ പ്രശ്ന പരിഹാരത്തിനോ ലോക കേരള സഭ ഒരു സംഭാവനയും ചെയ്തിട്ടില്ല.ഖജനാവിലെ കോടികൾ ധൂർത്തടിച്ചുള്ള പ്രസംഗ മത്സരവും മൃഷ്ടാന്ന ഭോജനവും കലാപ്രകടനവുമാണ് ലോക കേരള സഭയുടെ സ്ഥിരം കാര്യപരിപാടിയെന്നും ചെറിയാന്‍ ഫിലിപ്പ് പരിഹസിച്ചു.
കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ നാളത്തെ പരിപാടികൾ ഒഴിവാക്കി. ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളുമാണ് ഒഴിവാക്കിയത്.ജൂൺ 14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam