ബാഗേജ് സ്വയം ചെക്ക് ഇൻ ചെയ്യാം; സെൽഫ് ബാഗ് ഡ്രോപ്പ് സൗകര്യവുമായി കൊച്ചി വിമാനത്താവളം

Published : Jun 13, 2024, 08:59 AM IST
ബാഗേജ് സ്വയം ചെക്ക് ഇൻ ചെയ്യാം; സെൽഫ് ബാഗ് ഡ്രോപ്പ് സൗകര്യവുമായി കൊച്ചി വിമാനത്താവളം

Synopsis

പത്ത് കോമൺ യൂസ് സെൽഫ് സർവീസ് കിയോസ്കുകളിൽ നിന്ന് ബോർഡിങ് പാസിന്റെയും ബാഗ് ടാഗുകളുടെയും പ്രിന്‍റെടുക്കാം. ടാഗ് സ്റ്റിക്കർ ബാഗിൽ ഒട്ടിച്ചിട്ട് യാത്രക്കാർക്ക് സ്വന്തം നിലയിൽ ബാഗ് ഡ്രോപ് സംവിധാനത്തിലേക്കിടാം. 

കൊച്ചി: കൊച്ചിൻ വിമാനത്താവളത്തിൽ ഇനി മുതൽ യാത്രക്കാർക്ക് ബാഗേജുകൾ സ്വയം ചെക്ക് ഇൻ ചെയ്യാം. യാത്രക്കാരുടെ സൗകര്യത്തിനും സേവനപ്രവർത്തന ക്ഷമത കൂട്ടാനുമാണിത്. 

കടലാസ് രഹിത യാത്രക്കുള്ള ഡിജി യാത്ര സംരംഭത്തിന് പുറമെയാണ് സിയാൽ ഇപ്പോൾ സെൽഫ് ബാഗ് ഡ്രോപ് സംവിധാനവും ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര മേഖലയിലെ 95 ശതമാനം യാത്രക്കാർക്കും ഇനി ഈ സൗകര്യം പ്രയോജനപ്പെടുത്താം. പത്ത് കോമൺ യൂസ് സെൽഫ് സർവീസ് കിയോസ്കുകളിൽ നിന്ന് ബോർഡിങ് പാസിന്റെയും ബാഗ് ടാഗുകളുടെയും പ്രിന്‍റെടുക്കാം. ടാഗ് സ്റ്റിക്കർ ബാഗിൽ ഒട്ടിച്ചിട്ട് യാത്രക്കാർക്ക് സ്വന്തം നിലയിൽ ബാഗ് ഡ്രോപ് സംവിധാനത്തിലേക്കിടാം. 

നാല് സെൽഫ് ബാഗ് ഡ്രോപ് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദക്ഷിണ കൊറിയയിലെ സോൾ വിമാനത്താവളത്തിലെ അതേ സംവിധാനമാണ് കൊച്ചിയിലും ഏർപ്പെടുത്തിയിരിക്കുന്നത്. ബോർഡിങ് പാസെടുക്കാതെ തന്നെ ബാഗേജുകൾ ചെക്ക് ഇൻ ചെയ്യാൻ കഴിയുക എന്നതാണ് ഇനി സിയാലിന്റെ ലക്ഷ്യം.

മഴയിൽ പോയ വൈദ്യുതി പുനസ്ഥാപിക്കാൻ ഫീൽഡ് ജീവനക്കാർക്കൊപ്പം മിനിസ്റ്റീരിയൽ ജീവനക്കാരും; അഭിനന്ദിച്ച് കെഎസ്ഇബി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതിൽ തർക്കമില്ല, പറയാനുള്ളതെല്ലാം കോടതിയിൽ പറയും': രാഹുൽ മാങ്കൂട്ടത്തിൽ
ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി