അൻവറിന് സിപിഎം വധശിക്ഷ:കുരുക്കിടുന്നതിനു മുമ്പ് തടവറയിൽ നിന്നും പുറത്തുചാടുന്നതാണ് നല്ലതെന്ന് ചെറിയാന്‍ ഫിലിപ്

Published : Sep 22, 2024, 03:07 PM IST
അൻവറിന് സിപിഎം വധശിക്ഷ:കുരുക്കിടുന്നതിനു മുമ്പ് തടവറയിൽ നിന്നും പുറത്തുചാടുന്നതാണ് നല്ലതെന്ന് ചെറിയാന്‍ ഫിലിപ്

Synopsis

കോൺഗ്രസോ മുസ്ലീം ലീഗോ സ്വീകരിച്ചാലും ഇല്ലെങ്കിലും ബിസിനസുകാരനായ അൻവറിന് പട്ടിണി കിടക്കേണ്ടി വരില്ല.

തിരുവനന്തപുരം: കുലംകുത്തിയായ പി.വി. അൻവറിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വധശിക്ഷ വിധിച്ചിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ് പറഞ്ഞു.പാർട്ടി ആരാചാർ കഴുത്തിൽ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയിൽ നിന്നും പുറത്തുചാടുന്നതാണ് അൻവറിനു കരണീയം.കോൺഗ്രസോ മുസ്ലീം ലീഗോ അൻവറിനെ സ്വീകരിച്ചാലും ഇല്ലെങ്കിലും സാമ്പത്തിക  ശേഷിയുള്ള ബിസിനസുകാരനായ അൻവറിന് പട്ടിണി കിടക്കേണ്ടി വരില്ല. ആഫ്രിക്കയിലെ പുതിയ സംരംഭം പുഷ്ടിപ്പെടുത്താം.
 
താൻ ഉയർത്തിയ പ്രശ്നങ്ങളിൽ സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തുന്നുവെങ്കിൽ പൊതു സമൂഹത്തിലും നിയമസഭയിലും അൻവറിന് പോരാട്ടം തുടരാം. സി.പി.എം നിയമസഭാ കക്ഷിയിൽ അൻവറിനെ അംഗമാക്കിയിട്ടുണ്ടെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ച അൻവറിനെ നിയമസഭയിൽ നിന്നും കാലാവധി കഴിയുന്നതു വരെ ആർക്കും പുറത്താക്കാനാവില്ലെന്നും ചെറിയാന്‍ ഫിലിപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

PREV
click me!

Recommended Stories

ശബരിമലയിൽ തിരക്ക് തുടരുന്നു, ദർശനം നടത്തിയത് 75463 ഭക്തർ; സുഗമമായ ദർശനം ഭക്തർക്ക് ആശ്വാസം
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്