'രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയും, പത്മജയ്ക്കും അനിൽ ആന്‍റണിക്കും കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരും'

Published : Mar 18, 2024, 10:15 AM ISTUpdated : Mar 18, 2024, 10:29 AM IST
'രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയും, പത്മജയ്ക്കും അനിൽ ആന്‍റണിക്കും  കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരും'

Synopsis

ബിജെപിയിലേക്ക് വരുന്നവരുടെ കൂടെ നിഴൽ പോലുമില്ലെന്ന് മുതിർന്ന നേതാവ് സികെ പത്മനാഭൻ പരിഹസിച്ചത് അവരുടെ പൊതുവികാരമാണെന്ന് ചെറിയാന്‍ ഫിലിപ്പ്.

തിരുവനന്തപുരം:പത്മജ വേണുഗോപാലിനും അനിൽ ആന്‍റണിക്കും തന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് ചെറിയാന്‍ ഫിലിപ്പ്. ബി.ജെ.പിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ.ശങ്കറിന്‍റെ  മകനുണ്ടായ തിക്താനുഭവം കരുണാകരന്‍റേയും ആന്‍റണിയുടെയും മക്കൾക്കും ഉണ്ടാകും. ബിജെപിയിലേക്ക് വരുന്നവരുടെ കൂടെ നിഴൽ പോലുമില്ലെന്ന് മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ പരിഹസിച്ചത് അവരുടെ പൊതുവികാരമാണ്.

കോൺഗ്രസ് കുടുംബത്തിലുള്ള സ്നേഹവും ആദരവും പരിഗണനയും മറ്റൊരു പാർട്ടിയിലും ലഭിക്കില്ല. താല്ക്കാലികമായി സ്ഥാനമാനങ്ങൾ നൽകുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും. കുറേ നാൾ പ്രദർശന വസ്തുവായി കൊണ്ടു നടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയും.വികാരവിക്ഷോഭത്തിൽ കോൺഗ്രസ് വിട്ട തനിക്ക് രാഷ്ട്രീയ ജീവിതം തന്നെ ഹോമിക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോൾ കോൺഗ്രസിന്‍റെ എല്ലാ തലങ്ങളിൽ നിന്നും ലഭിക്കുന്ന സ്നേഹവും വിശ്വാസവും പിന്തുണയും അത്ഭുതകരമാണ്. പഴയ ത്യാഗവും അദ്ധ്വാനവും പാരമ്പര്യവും കോൺഗ്രസിൽ ഇപ്പോഴും തന്‍റെ  മൂലധനമായി കണക്കാക്കുന്നു.

മികച്ച കാലാവസ്ഥയിൽ വളക്കൂറുള്ള മണ്ണിൽ വളരുന്ന ചെടി വേരോടെ പിഴുതെടുത്ത് മറ്റൊരിടത്തു നട്ടാൽ കരിഞ്ഞു പോകുമെന്നതാണ് കോൺഗ്രസ് വിട്ടു പോകുന്നവർക്കുളള ഗുണപാഠമെന്നും അദ്ദേഹം വ്യക്തമാക്കി. .

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ