
ആലപ്പുഴ: ചേർത്തലയിലെ കുട്ടി കർഷകൻ ആദിത്യന് സ്വപ്നവീട് ഒരുങ്ങുന്നു. ആദിത്യന് നൽകിയ ഉറപ്പ് പാലിക്കുകയാണ് കൃഷിമന്ത്രി ടി സിദ്ദീഖ്. വീടിൻ്റെ തറക്കല്ലിടൽ ഇന്ന് പതിനൊന്നരയ്ക്ക് നടക്കും. ഇത് സ്വപ്ന സാക്ഷാത്കാരമാണെന്ന് കുടുംബം പ്രതികരിച്ചു. ആദിത്യന്റെ കൃഷിനേട്ടം പുറംലോകം അറിഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ്.
ചേര്‍ത്തല അരീപ്പറമ്പത്തെ കൊച്ചു കർഷകൻ ആദിത്യനെ കഴിഞ്ഞ ചിങ്ങം ഒന്നിനാണ് നമസ്തേ കേരളത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. കൃഷിയിൽ മികവു തെളിയിച്ച ആദിത്യന്‍റെയും മാതാപിതാക്കളുടെയും ഒറ്റമുറി ഷെഡിലെ ജീവിതവും അന്ന് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കൃഷി മന്ത്രി ടി സിദ്ദിഖ് ആദിത്യനും കുടുംബത്തിനും വീട് നിര്‍മിച്ചു നല്‍കുമെന്ന് അന്നു തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ആ പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്കിപ്പുറം ഇന്ന് ആ വീടിന്‍റെ തറക്കല്ലിടല്‍ ആണ് നടക്കുന്നത്. രാവിലെ പതിനൊന്നു മണിക്ക് കെസി വേണുഗോപാൽ എംപിയാണ് വീടിന്‍റെ തറക്കല്ലിടുക. ആ നാട് മുഴുവൻ കുഞ്ഞ് ആദിത്യന്റെയും കുടുംബത്തിന്റെയും സന്തോഷത്തിനൊപ്പം ചേരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam