മന്ത്രിയുടെ വാദങ്ങൾ തള്ളി കണ്ണൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ടിഒ മോഹനൻ: 'കായിക മേള നടത്താൻ കണ്ണൂരിൽ സൗകര്യമുണ്ട്'

Published : Sep 06, 2026, 07:47 AM IST
TO Mohanan

Synopsis

സംസ്ഥാന സ്കൂൾ കായിക മേള കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയതിൽ കായിക മന്ത്രിയുടെ നിലപാടിനെതിരെ കോൺഗ്രസ് എം.എൽ.എ ടി. ഒ. മോഹനൻ രംഗത്ത്. കണ്ണൂരിൽ സൗകര്യങ്ങളില്ലെന്ന വാദം തെറ്റാണെന്നും മുൻപും മേള വിജയകരമായി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷത്തെ മേള കണ്ണൂരിന് അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ: സംസ്ഥാന സ്കൂൾ കായിക മേള കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് വിവാദത്തിൽ കായിക മന്ത്രിയുടെ നിലപാടിനെതിരെ കോൺഗ്രസ് എം.എൽ.എ ടി. ഒ. മോഹനൻ രംഗത്തെത്തി. കണ്ണൂരിൽ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന മന്ത്രിയുടെ പരാമർശത്തോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുൻപും കണ്ണൂരിൽ സംസ്ഥാന കായിക മേള വിജയകരമായി നടത്തിയിട്ടുണ്ടെന്നും, ഇത്തവണയും മേള മികച്ച രീതിയിൽ നടത്താനുള്ള എല്ലാ സൗകര്യങ്ങളും കണ്ണൂരിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കായിക മേള കോഴിക്കോടേക്ക് മാറ്റുന്നത് കൂടുതൽ മികച്ച രീതിയിൽ നടപ്പിലാക്കാൻ സഹായിച്ചേക്കാം. ഇതിന്റെ പേരിൽ ഒരു കലാപം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും കോഴിക്കോട് വേദി നിശ്ചയിച്ചത് വലിയൊരു തെറ്റായി കാണേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത വർഷത്തെ സ്കൂൾ കായിക മേളയുടെ വേദി കണ്ണൂരിലേക്ക് അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും ടി. ഒ. മോഹനൻ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആരോപണ നിഴലിൽ പാളയം പ്രദീപ്: ചിറയിൽകീഴിൽ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയിൽ കെപിസിസി സമിതി ഇന്ന് യോഗം ചേരും
മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആർ തയ്യാറാക്കിയതിലും വൻ തട്ടിപ്പ്, സ്പോണ്‍സര്‍ക്ക് കൊള്ള ലാഭം കൊയ്യാവുന്ന തരത്തിൽ ഡിപിആർ