ചേർത്തലയിൽ പുഴയിൽ ചാടിയ യുവാവിനെ കാണാതായി, ആലപ്പുഴയിൽ 42കാരന്റെ മൃതദേഹം കണ്ടെത്തി

Published : Jun 20, 2020, 11:11 AM IST
ചേർത്തലയിൽ പുഴയിൽ ചാടിയ യുവാവിനെ കാണാതായി, ആലപ്പുഴയിൽ 42കാരന്റെ മൃതദേഹം കണ്ടെത്തി

Synopsis

തൈക്കാട്ട്ശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ മിലന്തി ഭവനിൽ പുരുഷോത്തമന്റെ മകനാണ് കാണാതായ ഹേമന്ത്. ഇദ്ദേഹത്തിന് 36 വയസാണ്

ആലപ്പുഴ: ചേർത്തല ചെങ്ങണ്ടപ്പാലത്തിൽ നിന്നും യുവാവ് പുഴയിലേയ്ക്ക് ചാടി. ഇയാളെ കാണാതായതിന് പിന്നാലെ തെരച്ചിൽ ആരംഭിച്ചു. ഹേമന്ത് എന്നയാളെയാണ് കാണാതായത്. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്.

തൈക്കാട്ട്ശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ മിലന്തി ഭവനിൽ പുരുഷോത്തമന്റെ മകനാണ് കാണാതായ ഹേമന്ത്. ഇദ്ദേഹത്തിന് 36 വയസാണ്.  രാവിലെ ഒൻപത് മണിയോടെ ബൈക്കിൽ പാലത്തിലെത്തിയ ഇയാൾ, ബൈക്ക് നിർത്തിവച്ച ശേഷം താഴേക്ക് ചാടുകയായിരുന്നു. 

ഇതിനിടെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പ്രമാടം സ്വദേശി വർഗീസ് ജോണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 42 വയസായിരുന്നു. ഇയാളെ രണ്ട് ദിവസമായി കാണാനില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി
ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി