
കണ്ണൂർ: ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ച് കിട്ടാത്ത വീട്ടമ്മ കണ്ണൂർ മമ്പറത്ത് മൂന്ന് പെണ്‍ മക്കളുമായി റോഡുവക്കിൽ കൂര കെട്ടി കഴിയുന്നു. ഇഴജന്തുക്കളെ ഭയന്നും സാമൂഹ്യ വിരുദ്ധരുടെ ശല്യം സഹിച്ചുമാണ് പ്ലാസ്റ്റിക് ഷീറ്റ് പൊതിഞ്ഞ കൂരയിൽ കുടുംബം അന്തിയുറങ്ങുന്നത്. ജാതി സർട്ടിഫിക്കറ്റിലെ പ്രശ്നമാണ് വീടനുവദിക്കാതിരിക്കാന്‍ കാരണമെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം.
കണ്ണൂർ മമ്പറം വഴി പോയിട്ടുണ്ടെങ്കിൽ റോഡുവക്കിൽ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ ഈ കൂര കണ്ടിട്ടുണ്ടാകും. ഓർത്തുവയ്ക്കാൻ ഇതിൽ എന്താണുള്ളത് എന്ന് തോന്നിയെങ്കിൽ, കൊല്ലങ്ങളായി മൂന്ന് പെൺമക്കളെയും കൊണ്ട് ആധിപിടിച്ച് കഴിയുന്ന ഒരമ്മയുണ്ടിവിടെ. പാമ്പിനെ കണ്ട് ഭയന്ന് തൊണ്ടയിൽ നിലവിളി കുരുങ്ങിപ്പോയ ആറുവയുസുകാരിയുടെ കഥ പറയാനുണ്ടവർക്ക്.
കർണാടകത്തിലെ ദൊംബ്ര വിഭാഗത്തിലുള്ള ഇവർ 18 കൊല്ലങ്ങൾക്ക് മുമ്പ് കണ്ണൂരെത്തി കൂലിപ്പണിയെടുത്ത് ജീവിക്കുകയാണ്. റേഷൻ കാർഡുള്ളവർക്കെല്ലാം ലൈഫ് പദ്ധതിയിൽ സർക്കാർ വീട് വച്ചുകൊടുക്കുന്നുണ്ടെന്ന് അറിഞ്ഞ് പല്ലവിയും ഭർത്താവ് കുറേ അലഞ്ഞു. ഓരോരോ കാരണപറഞ്ഞ് മമ്പറം പഞ്ചായത്ത് കൈമലർത്തുകയാണ്. ഓൺലൈനിൽ പഠിക്കാൻ കുട്ടികൾക്ക് ടിവി എത്തിക്കുന്നതിന്റെ തിരക്കിനിടയിലുള്ള നമ്മൾക്കായി, പാമ്പിനെയും ശല്യക്കാരെയും പേടിച്ച് ഉറക്കംകിട്ടാത്ത പല്ലവിയിലേക്ക് ക്യാമറ തിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam