
തിരുവനന്തപുരം: വോട്ടർപട്ടിക പരിഷ്കരണം നടക്കുകയാണെന്നും വളരെ പ്രധാനമായ കാര്യമാണ് നടക്കുന്നതെന്നും നടൻ മധു. എല്ലാവരും ഇതിൽ പങ്കെടുക്കണം. ഇത് ഒരു കടമയാണ്. മുതിർന്നവരും ഇതിന്റെ ഭാഗമാകണം. നാടിന്റെയും നമ്മുടെയും നന്മക്ക് വേണ്ടി ഉള്ളത് ആണ് ഇതെന്നും മധു പറഞ്ഞു. വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായി എനുമറേഷൻ ഫോം നൽകാനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വീട്ടിൽ എത്തിയപ്പോഴായിരുന്നു നടൻ മധുവിന്റെ പ്രതികരണം.
നല്ല സഹകരമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്നും ജനം പിന്തുണ തുടരണം എന്നാണ് അഭ്യർത്ഥനയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പ്രതികരിച്ചു. നടൻ മധു പറഞ്ഞത് പോലെ എല്ലാവരും പങ്കാളികൾ ആകണം. ഇന്നത്തെ പുരോഗതി കണക്കിലെടുമ്പോൾ ഫോം പൂരിപ്പക്കൽ 20 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഒരാൾക്കും വോട്ടവകാശം നഷ്ടമാകില്ല. അർഹരായ എല്ലാവരും പട്ടികയിൽ ഉണ്ടാകും. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശങ്കകൾ ഇല്ല. ജനം ആവേശത്തോടെയാണ് ബിഎൽഒമാരെ സ്വീകരിക്കുന്നത്. സംശയങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ട് പോകും. 2002 ലെ വോട്ടർ പട്ടിക എല്ലാ രാഷ്ട്രീയ കക്ഷികൾക്കും നൽകും. എല്ലാവരും സഹകരിച്ചാൽ പരാതികളോ പ്രയാസമോ ഇല്ലാതെ എസ്ഐആർ പൂർത്തീകരിക്കാനാവുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam