പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനി - മുഖ്യമന്ത്രി

Web Desk   | Asianet News
Published : May 05, 2021, 08:38 AM IST
പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ  ഉന്നമനത്തിനായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനി - മുഖ്യമന്ത്രി

Synopsis

 വേദനിക്കുന്നവന്റെ  കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന്  ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാടെന്ന് അനുശോചന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു.  

തിരുവനന്തപുരം: മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ.  ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ  ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്. വേദനിക്കുന്നവന്റെ  കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന്  ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാടെന്ന് അനുശോചന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു.

പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂർവ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയർത്തിയെടുത്തു. 100 വർഷത്തിലധികം ജീവിക്കാൻ കഴിയുക എന്നത് അത്യപൂർവമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന ഭാഗ്യമാണ്.  അതത്രയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി.  നർമമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലർത്തി എല്ലായ്പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത്  സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന  തിരുമേനിയെ അണ് നമുക്ക് നഷ്ടമായത്. മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്