
തിരുവനന്തപുരം: സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭയുമായി അനുനയ നീക്കത്തിന് മുഖ്യമന്ത്രി വിഡി സതീശൻ. നാളെ ഓർത്തഡോക്സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് മുഖ്യമന്ത്രി സന്ദർശനം നടത്തും. മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവിയുമായി കൂടിക്കാഴ്ച നടത്തും. പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തിന് പിന്നാലെ ഓർത്തഡോക്സ് സഭ സർക്കാരിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ പൊതുവേദിയിൽ വിഷയം രമേശ് ചെന്നിത്തലക്ക് മുന്നിലും ഉയർത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam