
തിരുവനന്തപുരം: മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രകളുടെ ചെലവ് ആര് വഹിച്ചെന്ന് വെളിപ്പെടുത്താതെ നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി. യുഡിഎഫ് സർക്കാർ വന്ന ശേഷം എട്ട് മന്ത്രിമാരാണ് സ്വന്തം നിലയിൽ വിദേശയാത്ര നടത്തിയത്. മലപ്പുറം വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് ഇതുവരെ പറയാത്ത മുഖ്യമന്ത്രി സ്പോൺസർഷിപ്പ് വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നില്ലെന്ന മറുപടിയാണ് നിയമസഭയിൽ നൽകിയത്.
മലപ്പുറത്തേക്കുളള വിമാന യാത്രയുടെ സ്പോൺസർഷിപ്പ് ചെലവ് ആരുടെ വകയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഒന്നും രഹസ്യമല്ലെന്ന മറുപടി വി ഡിസതീശൻ നിയമസഭയിൽ നൽകിയത്. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ഔദ്യോഗിക യാത്രാ ചെലവുകൾ സ്പോൺസർ ചെയ്യുന്നവരുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ഇല്ല എന്ന മറുപടി. മുഖ്യമന്ത്രിയുടെ യാത്രക്ക് അഭ്യുദയകാംക്ഷികൾ സൗജന്യമായി വിമാനം നൽകാൻ തയ്യാറാകുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരമേറ്റ ശേഷം വിദേശയാത്ര നടത്തിയത് ഒൻപത് മന്ത്രിമാർ ആണ്. പി സി വിഷ്ണുനാഥിന്‍റെ ബഹ്റൈൻ, യുഎഇ സന്ദർശനം മാത്രമാണ് കൂട്ടത്തിൽ ഔദ്യോഗികമായുള്ളത്. ഒ ജെ ജനീഷ്, കെ എം ഷാജി, രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, ബിന്ദുകൃഷ്ണ, ഷിബു ബേബി ജോൺ, വി ഇ അബ്ദുൾ ഗഫൂർ, ടി സിദ്ദിഖ് എന്നിവരുടെ യാത്രകൾ സ്വന്തം നിലയിൽ ആണ്. എല്ലാം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയോടെയുമാണ്. എന്നാൽ, സ്വകാര്യ സന്ദർശനങ്ങളുടെ ചെലവ് വഹിച്ചത് ആരെന്ന് മറുപടിയില്ല. സ്വന്തം നിലയിലെന്ന മറുപടി മാത്രമാണുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam