ബേപ്പൂർ ഹാർബറിൽ വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

Published : Oct 12, 2026, 06:08 PM IST
Beypore

Synopsis

ബേപ്പൂർ ഹാർബറിൽ ബോട്ടിന്റെ സ്റ്റോർറൂമിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഫിഷറീസ് ഡയറക്ടറും ജില്ലാ കളക്ടറും സമഗ്രമായി പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ ബോട്ടിന്റെ സ്റ്റോർറൂമിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഫിഷറീസ് ഡയറക്ടറും ജില്ലാ കളക്ടറും സമഗ്രമായി പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പശ്ചിമബംഗാളിലെ പർഗാന സ്വദേശി ദിലീപ് സുർ (53) വിഷവാതകം ശ്വസിച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളി സച്ചിൻ ദാസ് (25) ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചീഞ്ഞ മത്സ്യത്തിൽ നിന്നുയർന്ന വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പറയുന്നു.

മത്സ്യബന്ധന ബോട്ടുകളിലെ അനധികൃത വള മത്സ്യ ശേഖരമുളള ടാങ്കിലേക്ക് മത്സ്യത്തൊഴിലാളികളെ ഇറക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും പരാതിയുണ്ട്. ജീവൻ പണയം വെച്ചാണ് മത്സ്യബോട്ടുകളിലെ ഉള്ളറകളിൽ ഇവർ പണിയെടുക്കുന്നത്. ഇതിനുള്ളിലെ അമോണിയ കലർന്ന വിഷവാതകമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ബേപ്പൂർ ഹാർബറിൽ ഒരു മാസം മുമ്പ് ഇതേ സാഹചര്യത്തിൽ രണ്ടുപേർ മരിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ഒരു ദിവസം ആയിരക്കണക്കിന് രൂപ ഓഫർ നൽകിയാണ് അനധികൃതമായി തൊഴിലാളികളെ ഇറക്കുന്നതെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങങ്ങൾ ജില്ലാ കളക്ടറും ഫിഷറീസ് ഡയറക്ടറും അടിയന്തരമായി പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി ഇടപാടിൽ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല; നാളത്തേക്ക് മാറ്റി
മാസപ്പടി കേസിൽ പിണറായി വിജയന് അതിനിർണായകം, 'തന്‍റെ വാദം കേൾക്കാൻ അവസരം നൽകാതെയുള്ള ഉത്തരവ്'; അപ്പീൽ ഉടൻ ഹൈക്കോടതി പരിഗണിക്കും