മുഖ്യമന്ത്രിക്ക് ചുമ, സംസാരിക്കാൻ ശബ്ദമില്ല; ചങ്ങനാശ്ശേരിയിൽ പ്രസംഗം പെട്ടെന്ന് നിർത്തി പിണറായി മടങ്ങി

Published : Dec 13, 2023, 07:08 PM ISTUpdated : Dec 13, 2023, 07:18 PM IST
മുഖ്യമന്ത്രിക്ക് ചുമ, സംസാരിക്കാൻ ശബ്ദമില്ല; ചങ്ങനാശ്ശേരിയിൽ പ്രസംഗം പെട്ടെന്ന്  നിർത്തി പിണറായി മടങ്ങി

Synopsis

മുഖ്യമന്ത്രിക്ക് ചുമ ആയതിനാൽ സംസാരിക്കാൻ ശബ്ദമില്ലാതെ പെട്ടെന്ന് പ്രസംഗം നിർത്തി മടങ്ങുകയായിരുന്നു. വേദിയിലെ ലൈറ്റിങ്ങിലും മുഖ്യമന്ത്രി പരാതി പറഞ്ഞിരുന്നു.   

കോട്ടയം: ചങ്ങനാശ്ശേരിയിലെ നവ കേരള സദസ്സ് വേദിയിൽ പ്രസം​ഗം നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി. മുഖ്യമന്ത്രിക്ക് ചുമ ആയതിനാൽ സംസാരിക്കാൻ ശബ്ദമില്ലാതെ പെട്ടെന്ന് പ്രസംഗം നിർത്തി മടങ്ങുകയായിരുന്നു. വേദിയിലെ ലൈറ്റിങ്ങിലും മുഖ്യമന്ത്രി പരാതി പറഞ്ഞിരുന്നു. തൊട്ടുമുന്നിൽ ലൈറ്റ് വച്ചിരിക്കുന്നതിനാൽ ജനക്കൂട്ടത്തെ കാണാൻ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നമ്മളെ നല്ല വെളിച്ചത്ത് നിർത്തിയിട്ട് ജനങ്ങളെ ഇരുട്ടത്ത് നിർത്തും. അതാണ് ലൈറ്റിങ്ങുകാർ ചെയ്യുന്ന ഒരു ഉപകാരം. വെളിച്ചം മങ്ങിയതോടെ സദസ്സിലെ ജനബാഹുല്യം കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ചങ്ങനാശ്ശേരിയിലെ നവ കേരള സദസ്സ് നടന്ന എസ് ബി കോളേജ് ഗ്രൗണ്ടിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഹിച്ചുള്ള നവ കേരള ബസ് കയറിയില്ല. ബസ്സിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി കാറിലാണ് വേദിക്കരികിൽ എത്തിയത്. വാഹനത്തിന്റെ അടിഭാഗം നിലത്തു തട്ടും എന്നതിനാലാണ് അകത്തേക്ക് കയറാഞ്ഞത്. മറ്റു മന്ത്രിമാർ നടന്നാണ് വേദിയിൽ എത്തിയതും തിരിച്ചുപോയതും.  നേരത്തെ നവ കേരള സദസുമായി ബന്ധപ്പെട്ട്  സംസ്ഥാനത്തെ പല സ്കൂളുകളിലും മതിൽ പൊളിച്ചത് ഏറെ ചർച്ചയായിരുന്നു.

അവസരവാദത്തിന്റെ മൂർത്തി, വിരട്ടിക്കളയാമെന്ന് കരുതണ്ട: ഗവർണറെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും