
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ വിദേശ നിക്ഷേപത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികൾ ചില ആഗോള കോർപ്പറേറ്റുകൾ ഏറ്റെടുക്കുകയാണെന്നും ഈ ആശുപത്രികൾ സാധാരണക്കാർക്ക് താങ്ങാനാകാത്ത ചികിത്സയിലേക്ക് മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗോള കോർപ്പറേറ്റുകൾ ഇങ്ങോട്ടുവരുന്നത് കേരളത്തെ സേവിക്കാം എന്ന താൽപര്യത്തോടെയല്ലെന്നും ഈ മാറ്റത്തെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ വെൽകെയർ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam