‘പി കെ ശശി വഞ്ചകന്‍’; ചരിത്രം വഞ്ചകൻമാർക്ക് ജയം കൊടുത്തിട്ടില്ലെന്ന് പിണറായി വിജയൻ

Published : Mar 28, 2026, 05:47 PM IST
pinarayi vijayan pk sasi

Synopsis

ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ശശി വഞ്ചകനാണെന്നും വഞ്ചകർക്ക് ചരിത്രത്തിൽ ജയമില്ലെന്നും പിണറായി വിജയൻ പാലക്കാട് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പറഞ്ഞു. 

പാലക്കാട്: സിപിഎം വിട്ട് ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി കെ ശശിക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പി കെ ശശി വഞ്ചകനാണെന്നും വഞ്ചകൻമാർക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഒറ്റപ്പാലത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു പിണറായി വിജയൻ്റെ പരാമര്‍ശം.

കേരളം രക്ഷപ്പെടാൻ പാടില്ലെന്നും കേരളം തകരണം എന്നുമുള്ള സമീപനമാണ് കേന്ദ്രത്തിനുള്ളതെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. കേരളത്തിന് ആര്‍എസ്എസിനെയും ബിജെപിയെയും സ്വീകരിക്കാനാവില്ല. കേരളം രക്ഷപ്പെടാതിരിക്കണം എന്ന ബിജെപിയുടെ നയത്തെ യുഡിഎഫ് ചോദ്യം ചെയ്യുന്നില്ലെന്നും പാർലമെന്റിൽ നിര നിരയായി ഇരിക്കുന്ന യുഡിഎഫ് എംപിമാർ ആരും അതിന് ശ്രമിക്കുന്നില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ബിജെപിയോട് ഒപ്പം ചേർന്ന് കേരളം തകരട്ടെ എന്നാണ് യുഡിഎഫും ചിന്തിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൈക്ക് അനൗൺസ്മെന്റിലൂടെ കെ ബി ​ഗണേഷ്കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു; വരണാധികാരിക്ക് എൽഡിഎഫ് പരാതി നൽകി
എല്ലാ തെരഞ്ഞെടുപ്പുകളിലും ചെങ്കൊടി പാറുന്ന മണ്ഡലം; ഇത്തവണ പുതുക്കാട് 'കൈ' വിടില്ലെന്ന പ്രതീക്ഷയിൽ യുഡിഎഫ്, കട്ടയ്ക്ക് ബിജെപിയും