മൈക്ക് അനൗൺസ്മെന്റിലൂടെ കെ ബി ​ഗണേഷ്കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു; വരണാധികാരിക്ക് എൽഡിഎഫ് പരാതി നൽകി

Published : Mar 28, 2026, 05:43 PM IST
KB Ganeshkumar

Synopsis

കെ ബി ​ഗണേഷ്കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടത്തുന്ന മൈക്ക് അനൗൺസ്മെന്റിലൂടെ വ്യക്തിഹത്യ നടത്തുന്നു എന്നാണ് പരാതി.

പത്തനംതിട്ട: പത്തനാപുരത്ത് കെ ബി ​ഗണേഷ്കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടത്തുന്ന മൈക്ക് അനൗൺസ്മെന്റിലൂടെ വ്യക്തിഹത്യ നടത്തുന്നു എന്നാണ് പരാതി. ഈ അനൗൺസ്മെന്റ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയാണെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വരണാധികാരിക്ക് എൽഡിഎഫ് പരാതി നൽകി. അനൗൺസ്മെന്റ് നടത്തുന്ന വാഹനം പിടിച്ചെടുക്കണം എന്നാണ് ആവശ്യം.

പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് കെ ബി ​ഗണേഷ്കുമാർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തി അനൗൺസ്മെന്റ് നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കുന്നിക്കോട്, ചെങ്ങമനാട്, വെട്ടിക്കവല, പത്തനാപുരം എന്നീ മേഖലകളിലൂടെ തെരഞ്ഞെടുപ്പ് അനൗൺസ്മെന്റ് നടത്തുന്ന വാഹനത്തിലാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും ഈ വാഹനം പിടിച്ചെടുക്കണം എന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എഐ സമ്മിറ്റിൽ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ വൈറൽ; കേരളം ഇംഗ്ലീഷിലെഴുതിയപ്പോൾ 'കാരളം'!
ലോഡ്ജിൽ ലഹരി ചോദിച്ചെത്തി പണവും മൊബൈൽ ഫോണും കവർന്നു; അഞ്ചം​ഗ സംഘം റിമാൻഡിൽ