'ചേലക്കര പിടിക്കാമെന്നത് വ്യാമോഹം, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിൻ്റേത്': മുഖ്യമന്ത്രി

Published : Nov 10, 2024, 11:27 AM ISTUpdated : Nov 10, 2024, 11:30 AM IST
'ചേലക്കര പിടിക്കാമെന്നത് വ്യാമോഹം, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിൻ്റേത്': മുഖ്യമന്ത്രി

Synopsis

ന്യൂനപക്ഷത്തെ ആക്രമിക്കുന്നതിന് നേതൃത്വം നൽകുന്നവരാണ് രാജ്യം ഭരിക്കുന്നത്. വിവിധ രീതിയിൽ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് നേതൃത്വം നൽകുന്നവരാണ് രാജ്യം ഭരിക്കുന്നത്. സംഘപരിവാർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നവരാണ് ക്രൈസ്തവർ.

ചേലക്കര: ചേലക്കര പിടിക്കുമെന്നത് യുഡിഎഫിന്റെ അതിമോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര മണ്ഡലത്തിൽ കൊണ്ടാഴിയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വർഗീയത അഴിച്ചു വിടുകയാണ്. ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് പക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. അമിത് ഷായുടെ സംവരണ പരാമർശത്തിനേയും മുഖ്യമന്ത്രി വിമർശിച്ചു. 

വിവിധ രീതിയിൽ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് നേതൃത്വം നൽകുന്നവരാണ് രാജ്യം ഭരിക്കുന്നത്. സംഘപരിവാർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നവരാണ് ക്രൈസ്തവർ. ഇരയായവരെ കൂടുതൽ പീഡിപ്പിക്കുന്ന നിലപാടും ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാടുമാണ് രാജ്യം ഭരിക്കുന്നവരുടേത്. ആക്രമണം നടത്തുന്നവരെ ബിജെപി മഹത്വവത്കരിക്കുന്നു. ഇത്തരം ഒരു പശ്ചാത്തലത്തിൽ വേണം അമിത്ഷാ പറഞ്ഞതിനെ കാണാൻ. ബിജെപി ഭരിക്കുമ്പോൾ ന്യൂനപക്ഷങ്ങളെ പരിഗണിക്കില്ല എന്നാണ് നിലപാട്. ബിജെപി വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയ ലഹളകൾ, ആക്രമണങ്ങൾ എന്നിവ നടക്കുന്നു. വ്യത്യസ്തമായി നിൽക്കുന്നത് കേരളം മാത്രമാണ്. ഇന്ത്യ രാജ്യത്ത് ക്രമസമാധാനം ഏറ്റവും മികച്ചത് കേരളത്തിലാണ്. ഇത് എല്ലാവരും സമ്മതിക്കുന്നു. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഇടം കേരളമാണ്. കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെയാണ് നടപടികൾ എടുക്കുന്നത്. വർഗീയത സംസ്ഥാനത്ത് രണ്ടു തരത്തിലുണ്ട്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും. രണ്ടിനോടും വിട്ടു വീഴ്ച ഇല്ലാത്ത സമീപനമാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മലക്കംമറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി, രാഹുലിന്റെ വീഡിയോ വന്നത് ഔദ്യോഗിക പേജിൽ തന്നെ, ഹാക്കിങ് എന്ന് തിരുത്തൽ

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ; ഉത്സവത്തിനിടെ ഉണ്ടായ തർക്കമെന്ന വിശദീകരണവുമായി പാർട്ടി
ശബരിമല സ്വർണക്കൊള്ള: നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി