റാപ്പർ വേടനെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി വേദിയിലേക്ക്; 'ഉന്നത വിദ്യാഭ്യാസമേഖലയിൽ ജാതി വിവചനം ശക്തം', വിമർശനം

Published : May 18, 2025, 12:43 PM IST
റാപ്പർ വേടനെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി വേദിയിലേക്ക്; 'ഉന്നത വിദ്യാഭ്യാസമേഖലയിൽ ജാതി വിവചനം ശക്തം', വിമർശനം

Synopsis

വിദ്യാഭ്യാസ, ഗവേഷണ രംഗത്തെ എസ്‍സി - എസ്‍ടി ഫണ്ടുകൾ കേന്ദ്ര സർക്കാർ വെട്ടികുറച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കോളർഷിപ്പുകളും കേന്ദ്രം കുറച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാതി വിവചനം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്: വിദ്യാഭ്യാസ, ഗവേഷണ രംഗത്തെ എസ്‍സി - എസ്‍ടി ഫണ്ടുകൾ കേന്ദ്ര സർക്കാർ വെട്ടികുറച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കോളർഷിപ്പുകളും കേന്ദ്രം കുറച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാതി വിവചനം ശക്തമാണ്. അതിനാൽ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്നു. ചില വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നു. പട്ടികജാതിക്കാർ ആക്രമണങ്ങൾക്ക് വിധേയമാക്കുന്നത് വർധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞ‌ു.

പാലക്കാട് പട്ടികജാതി പട്ടികവർഗ മേഖല സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരാർ നിയമനം നടത്തുന്നതിലൂടെ സംവരണം അട്ടിമറിക്കപ്പെടുകയാണ്. രാജ്യത്ത് ആകമാനം ഇത് തുടരുന്നു. പല സംസ്ഥാന സർക്കാരുകളും ഇത് ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാർ പല മേഖലയിലും നിയമനം നടത്തുന്നില്ല. ഇത് സംവരണ നിഷേധിത്തിന് കാരണമാകുന്നു.

കേരളത്തിൽ സംവരണ തത്വം പാലിച്ചാണ് പിഎസ്‍സി നിയമനം നടക്കുന്നത്. സ്പെഷ്യൽ റിക്രൂട്ട്മെന്‍റുകളും നടത്തി. 13 ലക്ഷത്തോളം തസ്തികകൾ രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്. സംവരണ നിയമനങ്ങൾ നടക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, സദസില്‍ റാപ്പര്‍ വേടനും ഉണ്ടായിരുന്നു. വേടനെ അഭിവാദ്യം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി വേദിയിലേക്ക് കയറിയത്. എക്സൈസ് മന്ത്രി എ ബി രാജേഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ