'റെസ്പോൺസിബിൾ എഐ'യുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി; 'നൂതന ആശയങ്ങളിലൂടെ സാമൂഹിക മാറ്റം ലക്ഷ്യം'

Published : Jan 24, 2026, 10:34 AM IST
pinarayi

Synopsis

തിരുവനന്തപുരത്ത് നടന്ന എഐ ഫ്യൂച്ചർകോൺ ഉച്ചകോടിയിൽ, നൂതന സാങ്കേതികവിദ്യയിലൂടെ സാമൂഹിക മാറ്റം സാധ്യമാക്കാനുള്ള കേരളത്തിന്റെ നയം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.  'റെസ്പോൺസിബിൾ എഐ'ക്ക് പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: നൂതനവും സാങ്കേതികവുമായ ആശയങ്ങളിലൂടെ സാമൂഹിക മാറ്റം സാധ്യമാക്കുക എന്ന നയമാണ് കേരളം മുന്നോട്ടു വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കോവളത്ത് നടന്ന എഐ ഫ്യൂച്ചർകോൺ ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ആഗോള എഐ ഉച്ചകോടിക്ക് മുന്നോടിയായി കേരളത്തിൽ സംഘടിപ്പിച്ച എഐ ഉച്ചകോടി വിജ്ഞാനധിഷ്ഠിത നവകേരള നിർമ്മിതിയിലെ സുപ്രധാന നാഴികക്കല്ലാണ്.

സാങ്കേതികവിദ്യയെ കേവലം സിദ്ധാന്തങ്ങളിൽ ഒതുക്കാതെ ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഉപയോഗിക്കണം. ഭരണനിർവഹണത്തിൽ ഉൾപ്പടെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ നിർമ്മിത ബുദ്ധിക്ക് സാധിക്കും. സർക്കാർ സേവനങ്ങൾ ഓട്ടോമേഷനിലൂടെ കൂടുതൽ സുതാര്യമാക്കാനും ജനങ്ങളുടെ അഭിപ്രായങ്ങൾ എളുപ്പത്തിൽ സ്വരൂപിക്കാനും ഇതുവഴി സാധിക്കും.

ആരോഗ്യമേഖലയിൽ രോഗനിർണയത്തിനും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കാനും, പ്രെഡിക്റ്റീവ് അനലിറ്റിക്സ് ഉപയോഗിച്ച് പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി പ്രവചിക്കാനും എഐ ഉപയോഗപ്പെടുത്താനാകും. വിദ്യാഭ്യാസ രംഗത്ത് സ്കൂൾ തലം മുതൽ എഐ പരിശീലനം ഉറപ്പാക്കി വിദ്യാർത്ഥികളെ തൊഴിൽ മേഖലയിൽ മുൻപന്തിയിൽ എത്തിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി ഐടി മേഖലയിൽ വലിയ മുന്നേറ്റമാണ് കേരളം നടത്തിയത്. ലോകത്തിലെ തന്നെ മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കേരളത്തിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും കൊച്ചിയിലെ ഗ്രാഫീൻ ഇന്നവേഷൻ സെന്‍ററും സാങ്കേതിക ഗവേഷണങ്ങൾക്ക് പുതിയ മാനം നൽകി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഐടി പാർക്കുകളുടെ വിപുലീകരണത്തിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.

സാങ്കേതികവിദ്യ വളരുമ്പോഴും പൗരന്മാരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് 'റെസ്പോൺസിബിൾ എഐ' എന്ന ആശയത്തിന് ഈ ഉച്ചകോടിയിൽ പ്രാധാന്യം നൽകുന്നത്. വിജ്ഞാന സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്കുള്ള സംസ്ഥാനത്തിന്റെ യാത്രയിൽ ഈ ഉച്ചകോടിയിലെ നിർദ്ദേശങ്ങൾ നിർണ്ണായകമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദീദി ദാമോദരന് മറുപടിയുമായി എംടിയുടെ മകൾ അശ്വതി; 'പുസ്തകത്തിൽ എല്ലാ പേജിലും എംടിയെ കുറിച്ച് പരാമര്‍ശമുണ്ട്, സിത്താര അനുമതി നല്‍കിയിട്ടില്ല'
കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവം; മുഖ്യപ്രതി വിഷ്ണു പിടിയില്‍