യുഎഇ മന്ത്രി നഹ്യാൻ ബിൻ മുബാറകുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയന്‍; നിക്ഷേപസാധ്യതകള്‍ ചര്‍ച്ച ചെയ്തു

Published : Feb 01, 2022, 07:49 PM ISTUpdated : Feb 01, 2022, 08:02 PM IST
യുഎഇ മന്ത്രി നഹ്യാൻ ബിൻ മുബാറകുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയന്‍; നിക്ഷേപസാധ്യതകള്‍ ചര്‍ച്ച ചെയ്തു

Synopsis

സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി കേരളത്തിലെ വ്യവസായ അന്തരീക്ഷവും നിക്ഷേപ സാധ്യതകളും പങ്കുവച്ചു.

അബുദാബി: മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) യുഎഇ (UAE) സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി അബുദാബിയിൽ (Abu Dhabi - United Arab Emirates) കൂടിക്കാഴ്ച്ച നടത്തി. യുഎഇ സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി കേരളത്തിലെ വ്യവസായ അന്തരീക്ഷവും നിക്ഷേപ സാധ്യതകളും പങ്കുവച്ചു. ഈ മാസം നാലാം തിയതി ദുബായി എക്സ്പോ വേദിയിൽ കേരളത്തിന്റെ സ്റ്റാൾ ഉദ്ഘാടനത്തില്‍ മുഖ്യ അതിഥിയായുള്ള മുഖ്യമന്ത്രിയുടെ ക്ഷണം ഷെയ്ഖ് നഹ്യാൻ സ്വീകരിച്ചു. 

മലയാളികളുടെ സംഭാവനകൾ യുഎഇയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചതായി ഷെയ്ഖ് നഹ്യാൻ അഭിപ്രായപ്പെട്ടു. വികസനത്തിനുള്ള അംഗീകാരമാണ് കേരളത്തിലെ ഭരണ തുടർച്ചയെന്നും അദ്ദേഹം പറഞ്ഞു.  വ്യവസായ മന്ത്രി പി രാജീവ്, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഇന്ത്യൻ ബിസിനസുകാരുടെ അബുദാബിയിലെ സംഘടനയായ ഐബിപിജി നൽകുന്ന സ്വീകരണചടങ്ങിലും പിണറായി വിജയൻ പങ്കെടുക്കും.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം