
പാലക്കാട്: ഉമ്മിനിയിൽ (Ummini) വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പട്ടികജാതി- പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. നിശ്ചിത സമയത്ത് പരീക്ഷാ ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് കഴിഞ്ഞ ദിവസമാണ് ബീന (Beena) എന്ന ബികോം വിദ്യാര്‍ഥിനി തൂങ്ങിമരിച്ചത്.
പാലക്കാട് (Palakkad) എംഇഎസ് വിമന്‍സ് കോളേജ് (MES Womens College) എന്ന പാരലല്‍ കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനി ബീനയെ ഞായറാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ മാസം പത്തിനായിരുന്നു പരീക്ഷാ ഫീസടയ്ക്കാനുള്ള അവസാന തീയതി. ശനിയാഴ്ചയാണ് ബീനയുടെ അമ്മ ദേവകി കോളെജില്‍ ഫീസടയ്ക്കാനെത്തിയത്. അവസാന ദിവസം കഴിഞ്ഞ് ഏറെയായതിനാല്‍ യൂണിവേഴ്സിറ്റിയെ സമീപിക്കണമെന്ന് കോളേജ് അറിയിച്ചു. പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന മന: പ്രയാസത്തിലായിരുന്നു ബീനയെന്ന് സഹോദരന്‍ പറഞ്ഞു.
ഉച്ചയോടെ കുളിയ്ക്കാനായി മുറിയില്‍ കയറിയ ബീന ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സര്‍വ്വകലാശാല നിശ്ചയിക്കുന്ന ദിവസം ഫീസടയ്ക്കേണ്ടത് വിദ്യാര്‍ഥികളാണെന്നും പാരലല്‍ കോളേജിന് പങ്കില്ലെന്നും കോളേജ് പ്രിന്‍സിപ്പല്‍ പി. അനില്‍ വിശദീകരിച്ചു.