ഈ ഉള്ളടക്കമുള്ള പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിയുന്ന രാജ്യത്തെ അപൂർവ ഇടമാണ് കേരളമെന്ന് പിണറായി; കെടി ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്തു

Published : Feb 14, 2026, 12:47 PM IST
Pinarayi vijayan

Synopsis

ഈ പുസ്തകം കമ്മ്യൂണിസ്റ്റുകാരൻ ഒരു പണ്ഡിതന് നൽകി പ്രകാശനം ചെയ്യുന്നുവെന്നും അതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് കെടി ജലീലിന്റെ സോഷ്യലിസ്റ്റ് ആയ മുഹമ്മദ്‌ നബി എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

മലപ്പുറം: ഈ ഉള്ളടക്കമുള്ള പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിയുന്ന രാജ്യത്തെ അപൂർവ ഇടമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു മതേതരവാദിക്കും സന്തോഷം നൽകുന്ന കാര്യമാണത്. കമ്മ്യൂണിസ്റ്റുകാരൻ ഒരു പണ്ഡിതന് നൽകി പ്രകാശനം ചെയ്യുന്നു. അതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറത്ത് കെടി ജലീലിന്റെ സോഷ്യലിസ്റ്റ് ആയ മുഹമ്മദ്‌ നബി എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് തൊടിയൂർ കുഞ്ഞുമുഹമ്മദ്‌ മൗലവിയാണ് പുസ്തകം ഏറ്റുവാങ്ങിയത്.

ജമാഅത്തെ ഇസ്ലാമിക്ക് ബാംഗാൾ തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനായില്ല. അന്നാട്ടിലെ ജനം അവരെ തഴഞ്ഞു. നമ്മുടെ നാട്ടിൽ ജമാഅത്തെ ഇസ്ലാമിയെ പൊക്കി കൊണ്ട് നടക്കുന്നവർക്കുള്ള പാഠം ആണിതെന്നും മുഖ്യമന്ത്രി വിമർശിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചാലക്കുടി പ്രസ് ഫോറത്തിന്‍റെ മാധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ് ഉണ്ണി ബാലകൃഷ്ണന്
'അതിക്രമം കടുത്ത മാനസിക ആഘാതമുണ്ടാക്കി, മുഖ്യമന്ത്രിയെ രേഖാമൂലം എല്ലാം അറിയിച്ചിട്ടും എഫ്ഐആര്‍ ഇട്ടില്ല'; തുറന്ന് പറഞ്ഞ് ഡോ ആശ ആച്ചി ജോസഫ്