ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് അവതാരകൻ; പരിഹസിച്ച് പിണറായി, സംഭവം രവിപിള്ളയുടെ പരിപാടിയിൽ

Published : Feb 05, 2025, 06:29 PM ISTUpdated : Feb 05, 2025, 06:38 PM IST
ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് അവതാരകൻ; പരിഹസിച്ച് പിണറായി, സംഭവം രവിപിള്ളയുടെ പരിപാടിയിൽ

Synopsis

രവി പിള്ളയെ ആദരിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയും മോഹൻലാലും രമേശ് ചെന്നിത്തലയുൾപ്പെടെയുള്ള പ്രമുഖരാണ് പങ്കെടുത്തിരുന്നത്. 

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിൽ പരിഹാസവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ പരാമർശം ചിരിപടർത്തിയത്. ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് സ്വാഗതപ്രസംഗകൻ പറഞ്ഞപ്പോഴായിരുന്നു അത് കോൺഗ്രസ്സിൽ വലിയ ബോംബായി മാറുമെന്ന പിണറായിയുടെ പരിഹാസം ഉണ്ടായത്. 

രവി പിള്ളയെ ആദരിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയും മോഹൻലാലും രമേശ് ചെന്നിത്തലയുൾപ്പെടെയുള്ള പ്രമുഖരാണ് പങ്കെടുത്തിരുന്നത്. ചെന്നിത്തലയെ സ്വാഗതം പറഞ്ഞത് രാജ് മോഹൻ ആയിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന പ്രമുഖർക്ക് സ്വാ​ഗതം പറയുന്നതിനിടയിലാണ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയായി വരണമെന്നാണ് ആഗ്രഹമെന്ന് രാജ്മോഹ​ൻ ആശംസിച്ചത്. ഈ പരാമർശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം കലർന്ന മറുപടിയുണ്ടായത്. സ്വാ​ഗത പ്രാസം​ഗികൻ രാഷ്ട്രീയം പറയില്ലെന്ന് പറഞ്ഞു. എന്നിട്ട് ഒരു പാർട്ടിക്കുള്ളിൽ വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന കാര്യം പറഞ്ഞു. ചെന്നിത്തലയോട് ഈ ചതി ചെയ്യേണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ പരാമർശം കേട്ടതോടെ സ്റ്റേജിലുണ്ടായിരുന്ന ചെന്നിത്തലയുൾപ്പെടെയുള്ള നേതാക്കൾ ചിരിക്കുകയും ചെയ്തു. 

വിവാഹച്ചടങ്ങിന് പിന്നാലെ വധുവിനെ തല്ലി പൊലീസുകാരനായ വരന്‍, പിന്നാലെ സസ്പെൻഷൻ, വൈറലായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകി, ഇനിയും അത് തുടരുമെന്ന് മുഖ്യമന്ത്രി; 'അടൂർ പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാട്'
എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു